കുട്ടികൾക്ക് കാലഘട്ടത്തിന്റെ അനിവാര്യമായ അറിവുകൾ പകർന്നു നൽകണം: സജി ചെറിയാൻ

Mail This Article
കൊറ്റനാട് ∙ നമ്മുടെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ നമ്മൾ പഠിച്ചിരുന്ന കാലഘട്ടത്തിലല്ല അവർ പഠിക്കുന്നതെന്നും ഈ കാലഘട്ടത്തിന്റെ അനിവാര്യമായ അറിവുകൾ പകർന്നു നൽകുകയാണ് അധ്യാപകരും ഒപ്പം രക്ഷിതാക്കളും ചെയ്യേണ്ടതെന്നും മന്ത്രി സജി ചെറിയാൻ.
ഒരു വിദ്യാർഥി പഠിച്ചിറങ്ങുമ്പോൾ അവൻ ജീവിത യാഥാർഥ്യങ്ങളെ നേരിടുന്നതിനുള്ള വെല്ലുവിളികളെ തരണം ചെയ്യാൻ പ്രാപ്തരായോ എന്നാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിവി ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂൾ മാനേജർ പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ആന്റോ ആന്റണി എംപിയും പ്രതിഭാ സംഗമം മുൻ എംഎൽഎ രാജു ഏബ്രഹാമും ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് താലൂക്ക് യൂണിയൻ ചെയർമാൻ എം.പി.ശശിധരൻ പിള്ള. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, അംഗം റോബി ഏബ്രഹാം, ഡോ. എഇഒ പി.ആർ.ബിന്ദു, ഡോ. എം.എ.കബീർ, കെ.ജി.ചന്ദ്രശേഖരൻ നായർ, പി.ആർ.സുരേഷ് കുമാർ, ഷാജി മാത്യു, പി.സുനിൽ കുമാർ, പി.കെ.രവി, രാജൻ ഏബ്രഹാം, ജി.അനീഷ് കുമാർ, ടി.സി.സന്തോഷ് കുമാർ, സി.എൻ.രാജേഷ്, പി.ടി.സുധ, അക്ഷയ് ദിലീപ്, ക്രിസ്റ്റി ക്ലാര ജോൺ, കെ.എൻ.അനിൽകുമാർ, സഖറിയ ഏബ്രഹാം, കെ.എസ്.അജിത് കുമാർ, വിദ്യാ ജി.നായർ, സിന്ധു എസ്.നായർ എന്നിവർ പ്രസംഗിച്ചു.