മാരാമൺ കൺവൻഷൻ: ഓലമേയലിന് തുടക്കം

Mail This Article
മാരാമൺ ∙ മാരാമൺ കൺവൻഷൻ പന്തലിന്റെ ഓലമേയലിന് തുടക്കമായി. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് പ്രാർഥിച്ചു. മാരാമണ്ണിനു സമീപമുള്ള 31 പള്ളികളുടെ ചുമതലയിലാണ് ഓലമേയൽ നടക്കുന്നത്. 5ന് പൂർത്തിയാകും. ഈ വർഷം കുട്ടികളുടെ പന്തൽ മേയുന്ന ശുശ്രൂഷയും ഇടവകയുടെ പങ്കാളിത്തത്തിലാണെന്ന പ്രത്യേകതയുണ്ട്. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി കെ.ജോഷ്വ, ഭാരവാഹികളായ പ്രഫ. ഏബ്രഹാം പി.മാത്യു, റവ. ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട്, പന്തൽ ഓലമേയൽ കൺവീനർമാരായ പി.പി.അച്ചൻകുഞ്ഞ്, മാത്യു ജോൺ, മാനേജിങ് കമ്മിറ്റിയംഗങ്ങളായ തോമസ് കോശി, ടിജു എം.ജോർജ്, ജോർജ് കെ.നൈനാൻ, ജോസ് പി.വയയ്ക്കൽ, സാം ജേക്കബ്, എം.സി.ജോർജുകുട്ടി, സുബി പള്ളിക്കൽ, റവ.തോമസ് കുര്യൻ അഞ്ചേരി, കോഴഞ്ചേരി, മാരാമൺ, ഇടവകകളിലെ വികാരിമാരായ റവ.ഏബ്രഹാം തോമസ്, റവ. ജിജി തോമസ്, സുവിശേഷകർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലിന്റെ നിർമാണം നടക്കുന്നതെന്ന് ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വ, പ്രസ് ആൻഡ് മീഡിയ കൺവീനർമാരായ തോമസ് കോശി, ടിജു എം.ജോർജ് എന്നിവർ അറിയിച്ചു.