മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

Mail This Article
പത്തനംതിട്ട∙ മോദി സർക്കാർ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യൻ ജനാധിപത്യവും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ.കുര്യൻ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടുകോട്ടക്കലിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.ശിവദാസൻനായർ, പി. മോഹൻ രാജ്, മാലേത്ത് സരളദേവി, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാർ, സാമുവേൽ കിഴക്കുപുറം, ജാസിം കുട്ടി, രജനി പ്രദീപ്, ജെറി മാത്യു സാം, റന്നീസ് മുഹമ്മദ്, സജി കെ. സൈമൻ, ആൻസി തോമസ്, തോമസ് മാത്യു, ദാസ് തോമസ്, ജോർജ് തോമസ്, തങ്കച്ചൻ തോമസ്, ജോസ് തോമസ്, റോബിൻ, റെയ്ച്ചൽ, നളിനി, സിനി എന്നിവർ സംസാരിച്ചു.