പ്ലസ്ടു വിദ്യാർഥിനിക്ക് പീഡനം; പതിനാറുകാരനും അറസ്റ്റിൽ
Mail This Article
×
അടൂർ ∙ കഴിഞ്ഞ 6 വർഷമായി പീഡനത്തിനിരയായി എന്ന പ്ലസ്ടു വിദ്യാർഥിനിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് എടുത്ത പോക്സോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പതിനാറുകാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴി പ്രകാരം ആകെ 9 പേരാണ് ഈ കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതുവരെ 8 പേർ അറസ്റ്റിലായി. ഇനി പിടികൂടാനുള്ള ആൾ വിദേശത്താണ്.
ഇയാളെ പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ്കുമാർ പറഞ്ഞു. ഈ കേസിൽ അടൂർ പൊലീസ് സ്റ്റേഷനിൽ 8 കേസുകളും നൂറനാട് സ്റ്റേഷനിൽ ഒരു കേസുമാണ് റജിസ്റ്റർ ചെയ്തിരുന്നത്. അടൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടയാളാണ് വിദേശത്ത് ഉള്ളത്. സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസലിങ്ങിനിടെയാണു വിദ്യാർഥിനി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്.
English Summary:
Adoor POCSO case sees another arrest after a Plus Two student's disclosure of prolonged sexual abuse. Eight individuals have been apprehended, with one suspect still at large overseas.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.