ആയിരൂർ കർമേൽ മന്ദിരം ഭക്ഷണ ശാല മാരാമൺ കൺവെൻഷനിൽ പ്രവർത്തനം തുടങ്ങി

Mail This Article
പത്തനംതിട്ട∙ നൂറ്റിമുപ്പതാമത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചു കർമേൽ മന്ദിരം ഭക്ഷണ ശാല മാരാമൺ കൺവെൻഷനിൽ പ്രവർത്തനം തുടങ്ങി. മന്ദിരം പ്രസിഡന്റ് റവ.സജി പി തോമസിന്റെ അധ്യക്ഷതയിൽ അഡ്മിനിസ്ട്രേറ്റർ റവ. തോമസ് പി ചാണ്ടിയുടെ പ്രാർഥനയോടെയാണ് ഭക്ഷണശാല ആരംഭിച്ചത്. മന്ദിരം ജനറൽ സെക്രട്ടറി ജോർജ് സി മാത്യു, ട്രഷറർ അലക്സ് സി ജോസഫ്, സാംകുട്ടി അയ്യക്കാവിൽ, റവ ഫിലിപ്പ് ജോർജ്, ടി വി വർഗീസ്,ഷിബു കാഞ്ഞിക്കൽ, ഡേവിഡ് സാമൂവൽ, തോമസ് മാത്യു, രാജൻ ജോൺ, മനോജ് ഡേവിഡ് കോശി, കെ. ജി. സാമൂവൽ, എബ്രഹാം എം പ്രസാദ്, ഷാജി മലയാറ്റ്, സാംകുട്ടി പാലക്കാമണ്ണിൽ, പി ജി എബ്രഹാം,സി.വി തോമസ്, ഏലിയാമ്മ തോമസ് എന്നിവർ ഉൾപ്പെട്ട കമ്മറ്റി ഭക്ഷണശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അര നൂറ്റാണ്ടിലെ സേവന പാരമ്പര്യമാണ് മാരാമൺ മണപ്പുറത്ത് ആയിരൂർ കർമേൽ മന്ദിരം ഭക്ഷണശാലയ്ക്കുള്ളത്. ലാഭം ലക്ഷ്യമാക്കാതെ ഏറ്റവും നല്ല വെജിറ്റേറിയൻ ഭക്ഷണം ലഭ്യമാക്കുന്നുണ്ട് മാരാമൺ കൺവെൻഷൻ മണപ്പുറത്തുള്ള ഈ ഭക്ഷണ ശാല.

