ADVERTISEMENT

മാരാമൺ ∙ ആസക്തികൾക്കെതിരെയുള്ള പോരാട്ടമാണ് ക്രൈസ്തവ ദൗത്യമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. 130-ാം മാരാമൺ കൺവൻഷനിൽ ഇന്നലെ നടന്ന ലഹരി വിമോചന യോഗത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിൽ നിന്നു ലഹരി എന്ന പിശാചിനെ പുറത്താക്കേണ്ടത് അനിവാര്യമാണ്. കുടുംബങ്ങളിൽ മാത്രമല്ല സമൂഹത്തിനും പരിവർത്തനം ആവശ്യമാണ്.

കുടുംബങ്ങൾക്ക് കൂട്ടായ്മയുടെ അനുഭവമായി മാറി ദേവാലയങ്ങളാകാൻ കഴിയണം. ദൈവഹിതത്തിനു വിരുദ്ധമായി ആഘോഷങ്ങൾ അവസാനിപ്പിക്കണം. നമ്മുടെ ആഘോഷങ്ങളിൽ മിതത്വം പാലിക്കേണ്ടത് അനിവാര്യമാണ്. സാമൂഹിക പ്രതിബദ്ധതയോടെ ദൈവരാജ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ നമുക്ക് കഴിയണം – അദ്ദേഹം പറഞ്ഞു. മാർത്തോമ്മാ ലഹരി വിമോചന സമിതി പ്രസിഡന്റ് ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ് പ്രസ്താവന നടത്തി.

English Summary:

Addiction fight is a Christian mission, says Archbishop Thattil. He stressed the urgent need for societal transformation and responsible celebrations to combat the growing drug abuse problem, particularly within families.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com