ADVERTISEMENT

ശബരിമല ∙ കുംഭമാസ പൂജയ്ക്കായി നട തുറന്നപ്പോൾ‍ ശബരിമലയിൽ ദർശനത്തിനു വലിയ തിരക്ക്. പുലർച്ചെ മുതൽ ദർശനത്തിനു നല്ല തിരക്കായിരുന്നു. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെയാണു പൂജ തുടങ്ങിയത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ കളഭാഭിഷേകം നടന്നു. കിഴക്കേ മണ്ഡപത്തിൽ പൂജിച്ചു ചൈതന്യം നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ആഘോഷമായാണ് ശ്രീകോവിലിൽ എത്തിച്ചത്. തുടർന്ന് തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. വൈകിട്ട് പടിപൂജയും പുഷ്പാഭിഷേകവും ഉണ്ടായിരുന്നു. മാസപൂജയ്ക്കായി എത്തുന്ന ഭക്തർ  വെർച്വൽ  ക്യൂ ബുക്ക് ചെയ്യണം.  അല്ലാത്തവർ   തിരിച്ചറിയൽ  രേഖകളുമായി എത്തി സ്പോട് ബുക്കിങ് ചെയ്യണം.

English Summary:

Sabarimala Temple witnessed a huge rush during Kumbha Masa Pooja. Devotees are advised to book their darshan slots online via the virtual queue system to ensure a smooth pilgrimage experience.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com