ADVERTISEMENT

തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനിടെ വിരണ്ട ആന ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുത്തി. 2 ആനകളുടെയും പുറത്തുനിന്ന് താഴെ വീണ കീഴ്ശാന്തിമാർക്ക് പരുക്ക്. ഇന്നലെ രാത്രി 8 മണിയോടെ എഴുന്നള്ളത്തിന് വന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയാണ് വിരണ്ടത്. തുടർന്ന് തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തി. ജയരാജൻ പഴയ ഊട്ടുപുരയ്ക്കു സമീപത്തേക്കും ഉണ്ണിക്കുട്ടൻ ശാസ്താനടയ്ക്ക് അടുത്തേക്കും ഓടി. രണ്ട് ആനകളെയും 9 മണിയോടെ തളച്ചു.പരുക്കേറ്റ കീഴ്ശാന്തിമാരായ ശ്രീകുമാർ, അനൂപ് എന്നിവർ ചികിത്സയിലാണ്.

English Summary:

Rogue Elephant injures another during Sreevallabha Temple festival. The incident, which occurred during a procession, is under investigation by authorities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com