മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപന: അമ്മയുടെ പരാതിയിൽ പിതാവിനെതിരെ കേസ്
Mail This Article
×
തിരുവല്ല ∙ 10 വയസ്സുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വിൽപന നടത്തിയ സംഭവത്തിൽ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തു. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. ശനിയാഴ്ച രാത്രിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയും കുട്ടിയുടെ അമ്മയും ദീർഘകാലമായി അകന്നുകഴിയുകയാണ്. തെളിവുശേഖരണത്തിന് കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് ഡിവൈഎസ്പി എസ്.അഷാദ് പറഞ്ഞു. നിലവിൽ റിമാൻഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റുകൾ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
English Summary:
Child exploitation is at the heart of this case in Thiruvalla, Kerala, where a father is charged with using his 10-year-old son to sell MDMA. The investigation, which involved the district DANSAF team and Thiruvalla police, is ongoing and highlights the serious issue of child abuse linked to drug trafficking.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.