പത്തനംതിട്ട ജില്ലയിൽ ഇന്ന് (11-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
∙ കൊടുമുടി ഭാഗത്ത് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ മാമൂട്, കുപ്പക്കര, വട്ടമൺ, സിഎഫ്ആർഡി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധന
അടൂർ ∙ വിശുദ്ധ മർത്തമറിയം തീർഥാടന കേന്ദ്രമായ അടൂർ കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ ക്യാംപും 15ന് രാവിലെ മുതൽ ഒന്നു വരെ കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ പാരിഷ് ഹാളിൽ നടക്കും. 9497006966, 9446637137.
ഗതാഗതം നിരോധിച്ചു
കടപ്ര ∙ പഞ്ചായത്ത് ഏഴാം വാർഡിലെ ഒന്നാം കുരിശ് –ഇല്ലത്തുമട റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ 14 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
ബജറ്റ് അംഗീകരിച്ചു
ചെറുകോൽ ∙ ഭവന നിർമാണത്തിനു മുൻഗണന നൽകുന്ന ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു.ലൈഫ് ഭവന പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ഭവന പുനരുദ്ധാരണം എന്നീ പദ്ധതികൾക്കായി 1.80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ കാർഷിക വികസനം, ദാരിദ്ര്യ ലഘൂകരണം, വനിത ശിശുക്ഷേമം മാലിന്യ നിർമാർജനം എന്നീ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
19.28 കോടി രൂപ വരവും 16.59 കോടി രൂപ ചെലവും 2.69 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഗീതാകുമാരി അവതരിപ്പിച്ചത്.പഞ്ചായത്തിന്റെ പരിമിതമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ നടപ്പാക്കാനും മാലിന്യ മുക്ത ചെറുകോൽ എന്ന ലക്ഷ്യം കൈവരിക്കാനുമാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നതെന്നു അധ്യക്ഷനായ പ്രസിഡന്റ് കെ ആർ സന്തോഷ് പറഞ്ഞു.