പത്തനംതിട്ട ജില്ലയിൽ ഇന്ന് (12-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
വൈദ്യുതി മുടക്കം
∙ മാമൂട്, ചേരിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അങ്കണവാടി ഹെൽപർ/വർക്കർ
കടപ്ര ∙പഞ്ചായത്ത് 21-ാം നമ്പർ പളളിപ്പടി അങ്കണവാടി കം ക്രഷിലേക്കു വർക്കർ /ഹെൽപർമാർക്കായി അപേക്ഷ ക്ഷണിച്ചു. ഐസിഡിഎസ് പുളിക്കീഴ്, വളഞ്ഞവട്ടം ഓഫിസിൽ 20നു മുൻപായി അപേക്ഷിക്കണം.
ക്രഷ് വർക്കർ : യോഗ്യത പ്ലസ്– ടു. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് താമസക്കാരി ആയിരിക്കണം.
ക്രഷ് ഹെൽപർ : യോഗ്യത പത്താംക്ലാസ്. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാർഡ് താമസക്കാരി ആയിരിക്കണം. ഫോൺ : 0469 2610016.
തൊഴിൽമേള 15ന്
കുന്നന്താനം ∙ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി 15ന് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽമേള നടക്കും. 10, പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ഐടിഐ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9495999688.
ഗ്ലോക്കോമ നിർണയ ക്യാംപ്
തിരുവല്ല∙ ചൈതന്യ കണ്ണാശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ നിർണയ ക്യാംപും, ബോധവൽക്കരണ ക്ലാസും ഇന്ന് 10ന് നടക്കും. 99953 44930.