ADVERTISEMENT

പെരുമ്പെട്ടി∙ നാശോന്മുഖമായ പൊതുകിണറുകൾ നവീകരിക്കുന്നു. കൊറ്റനാട് പഞ്ചായത്തിലെ ശോച്യാവസ്ഥയിലുള്ള 25 പൊതുകിണറുകളാണ് അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുന്നത്. തകർച്ചയിലായ തൂണുകളുടെ പുനർനിർമാണം, ഉപരിതല കോൺക്രീറ്റിങ്, കരിങ്കൽ ഭിത്തികളുടെ തകർച്ച പരിഹരിക്കൽ, ആവശ്യമായവയുടെ പുനർനിർമാണം ആൾമറ ബലവത്താക്കൽ, ഇലകളും മാലിന്യങ്ങളും വീഴാതിരിക്കാനുള്ള വലകൾ സ്ഥാപിക്കൽ എന്നിവയാണ് പദ്ധതിയിൽ.

12 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിട്ടുള്ളത്.ശുദ്ധജല ക്ഷാമം നേരിടുമ്പോൾ മേഖലയിലെ ജല സമൃദ്ധമായ പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നതായി മലയാള മനോരമ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി ത്വരിതപ്പെടുത്തുകയായിരുന്നു.

English Summary:

Public well renovation in Perumpetty is revitalizing 25 neglected wells in Kottanad panchayat. This crucial project addresses the growing freshwater scarcity issue in the region, ensuring access to clean water for the local community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com