ADVERTISEMENT

കോന്നി ∙ കെഎസ്ആർടിസി ബസിനടിയിൽ നിന്നു പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4.10ന് കിഴവള്ളൂർ പള്ളിപ്പടിയിലാണ് സംഭവം. പെട്ടെന്ന് ഡ്രൈവർ വാഹനം നിർത്തുകയും എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പിൻ ഭാഗത്തെ ചക്രത്തിന്റെ ബ്രേക്കിന്റെ ലൈനർ അമർന്ന് പുക വന്നതാണെന്നു കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയിലേക്കു പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം.യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി പത്തനംതിട്ടയിലേക്ക് വിട്ടു. പരിഭ്രാന്തി ഒഴിവായതോടെ ബസ് യാത്ര തുടരുകയും ചെയ്തു.

English Summary:

KSRTC Bus Fire Causes Panic in Kizhavalloor Pallipadi. Overheating brake liner caused smoke to billow from under a KSRTC bus, prompting a swift response from the driver and fire brigade.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com