ADVERTISEMENT

ഗതാഗതം നിയന്ത്രിക്കും: റാന്നി ∙ മഠത്തുംചാൽ-മുക്കൂട്ടുതറ റോഡിലെ വെച്ചൂച്ചിറ-മന്ദമരുതി ഭാഗത്ത് കലുങ്ക് നിർമാണം ആരംഭിച്ചതിനാൽ ഇന്നു മുതൽ 2 മാസത്തേക്ക് ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കെആർഎഫ്ബി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻ‌ജിനീയർ അറിയിച്ചു.

ടാറിങ്: ഗതാഗതം ഭാഗികമായി നിയന്ത്രിക്കും
റാന്നി ∙ അത്തിക്കയം-കക്കുടുമൺ-മന്ദമരുതി റോഡിൽ കക്കുടുമൺ ജംക്‌ഷൻ മുതൽ സ്‌റ്റോറുംപടി വരെയുളള ഭാഗത്തെ ടാറിങ് ഇന്നു മുതൽ ആരംഭിക്കുന്നതിനാൽ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പിഡബ്ല്യുഡി നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


അങ്കണവാടി വർക്കർ
കോഴഞ്ചേരി∙ കോയിപ്രം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാർക്കുള്ള അഭിമുഖം 14ന് രാവിലെ 9 മുതൽ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷകർ ലഭിച്ച അറിയിപ്പ്, അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെ അസൽ എന്നിവ സഹിതം പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ 13നു മുൻപ് കോയിപ്രം ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. 04692997331.

ട്രെയിനർ, സ്‌കിൽ അസിസ്റ്റന്റ് 
തിരുവല്ല∙ സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി  സ്‌കൂളുകളിലെ സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനർ, സ്‌കിൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18ന് വൈകിട്ട് 4ന് മുൻപ് തിരുവല്ലയിലെ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്ട് കോഓർഡിനേറ്ററുടെ കാര്യാലയത്തിൽ റജിസ്‌റ്റേർഡ് തപാൽ മുഖേനയോ ഇ-മെയിൽ വഴിയോ നേരിട്ടോ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോം https://dpossapta.blogspot.com ബ്ലോഗിൽ ലഭിക്കും. 0469 2600167, ssapta03@gmail.com

പോത്തുകുട്ടി വിതരണം
ഇട്ടിയപ്പാറ ∙ ജനകീയാസൂത്രണ പദ്ധതിയിൽ പഴവങ്ങാടി പഞ്ചായത്തിലെ കർഷകർക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഷേർളി ജോർജ് അധ്യക്ഷയായി. അംഗം ബിജി വർഗീസ്, വെറ്ററിനറി ഡോക്ടർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

ഡ്രൈവർ ഒഴിവ്
റാന്നി ∙ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ആംബുലൻസിൽ ഡ്രൈവറുടെ ഒഴിവുണ്ട്. യോഗ്യത: എസ്എസ്എൽസി, ഹെവി വെഹിക്കിൾ ലൈസൻസ്. പ്രായം: 18നും 36നും മധ്യേ. അപേക്ഷ 15നകം പഞ്ചായത്ത് ഓഫിസിൽ നൽ‌കണം. അഭിമുഖം 24ന് 10.30.

കെട്ടിടനികുതി
പ്രമാടം ∙ പഞ്ചായത്തിലെ 2024-25 വർഷം വരെയുളള കെട്ടിടനികുതി 31ന് അകം ഒടുക്കണം. അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പഞ്ചായത്ത് ഓഫിസിൽ നികുതി സ്വീകരിക്കും. 31വരെ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈനായി www.tax.lsgkerala.gov.inസൈറ്റിലും നികുതി ഒടുക്കാം. 0468 2242215

വൈദ്യുതി മുടക്കം 
∙ വയ്യാറ്റുപുഴ, പുലയൻ പാറ, മൺ പിലാവ് കട്ടച്ചിറ പ്രദേശങ്ങളിൽ 8 മുതൽ 5 വരെ.

കെട്ടിടനികുതി
പ്രമാടം ∙ പഞ്ചായത്തിലെ 2024-25 വർഷം വരെയുളള കെട്ടിടനികുതി 31ന് അകം ഒടുക്കണം. അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പഞ്ചായത്ത് ഓഫിസിൽ നികുതി സ്വീകരിക്കും. 31വരെ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈനായി www.tax.lsgkerala.gov.inസൈറ്റിലും നികുതി ഒടുക്കാം. 0468 2242215

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com