കൊടും ചൂടിന് ആശ്വാസം; തിമിർത്ത് പെയ്ത് വേനൽമഴ

Mail This Article
×
പത്തനംതിട്ട ∙ കൊടും ചൂടിന് ആശ്വാസം, തുള്ളിക്കൊരുകുടം പോലെ തിമിർത്ത് പെയ്ത് വേനൽമഴ. നഗര–ഗ്രാമപ്രദേശങ്ങളിലും മഴ ശക്തമായിരുന്നു. വള്ളിക്കോട്–കോട്ടയം, പൂങ്കാവ്, മല്ലശേരി, വട്ടക്കുളഞ്ഞി, മറൂർ, ളാക്കൂർ, പ്രമാടം, ഇളകൊള്ളൂർ, കോന്നി ഭാഗങ്ങളിലുൾപ്പെടെ മഴ ലഭിച്ചു. രണ്ടു ദിവസമായി അന്തരീക്ഷത്തിൽ കാർമേഘങ്ങൾ മൂടിക്കെട്ടി നിന്നെങ്കിലും കാര്യമായ മഴ ലഭിച്ചിരുന്നില്ല.
ഇന്നലെ വൈകിട്ട് 3.30ന് ആരംഭിച്ച ശക്തമായ മഴ ഏറെ നേരം നീണ്ടുനിന്നു. വേനലിന്റെ കാഠിന്യത്തിൽ നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ശുദ്ധ ജലത്തിന് ക്ഷാമം നേരിട്ടിരുന്നവർക്ക് ആശ്വാസമായി. വേനൽ മഴ കർഷകർക്കുൾപ്പെടെ ആശ്വാസം പകരുന്നതാണ്.വറ്റി വരണ്ടു കിടന്ന വയലുകളിലും ആറുകളിലും തോടുകളിലും വെള്ളം നിറഞ്ഞു. മണിക്കൂറുകളോളം പെയ്ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറി.
English Summary:
Pathanamthitta experienced heavy rainfall, offering relief from the intense summer heat. The downpour, which lasted several hours, filled dried-up water sources and benefited farmers, although it also led to waterlogging in some areas.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.