കുരിശിന്റെ വഴി നടത്തി അടൂർ വൈദികജില്ലയിലെ വിശ്വാസികൾ

Mail This Article
അടൂർ ∙ കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള അടൂർ വൈദികജില്ലയിലെ 16 പള്ളികൾ ചേർന്ന് അടൂരിൽ കുരിശിന്റെ വഴി നടത്തി. വിവിധ പള്ളികളിൽ നിന്നുള്ള വിശ്വാസികൾ വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് കയ്യിൽ കുരിശുമായി ക്രിസ്തുവിന്റെ ഗാഗുൽത്താ മലയിലേക്കുള്ള പീഡാനുഭവ യാത്രയുടെ 14 സ്ഥലങ്ങളെ അനുസ്മരിച്ച് പ്രാർഥനാപൂർവമാണ് കുരിശിന്റെ വഴി നടത്തിയത്.
യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന ആസ്ഥാനമായ എംഎംഡി ദയറയിൽ ആരംഭിച്ച കുരിശിന്റെ വഴി യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി റവ. ഫാ. റോയ് ജോർജ് കട്ടച്ചിറ ഉദ്ഘാടനം ചെയ്തു. എംസി റോഡിലൂടെ അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ സമാപിച്ചു. ഫാ. ശാന്തൻ ചരുവിൽ, ഫാ. അബു സ്കറിയ, ജോൺ കാരവിള കോറെപ്പിസ്കോപ്പ, ഫാ. ജോൺ വിളയിൽ, ഫാ. ക്ലിം പരിക്കൂർ, ബെന്നി തോമസ് ചാവടിമുരുപ്പേൽ, ഫാ. ജോസഫ് കടകംപള്ളിൽ, ഫാ ആൽബർട്ട് വടക്കേമുറിയിൽ. ഫാ. അജോ കളപുരയ്ക്കൽ, ഫാ. തോമസ് മുകളുവിള, ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.