ബസും ജീപ്പും ഇടിച്ചു; കുടുങ്ങിയത് സ്കൂട്ടർ യാത്രികൻ

Mail This Article
×
അടൂർ ∙ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങൾക്കുമിടിയൽ പെട്ടുപോയ സ്കൂട്ടർ യാത്രക്കാരൻ ഉൾപ്പെടെ 4 പേർക്ക് പരുക്ക്. ജീപ്പ് യാത്രക്കാരനായ മാവേലിക്കര കല്ലിമേൽ ആർ.ബിജു (45), മകൻ അമൽ ബിജു (20), പറക്കോട് നെടിയവിള ഷാജി സാമുവൽ (48), സ്കൂട്ടർ യാത്രക്കാരനായ ആദിക്കാട്ടുകുളങ്ങര ബീന മൻസിൽ സെയ്ദ് മുഹമ്മദ് സാഹിബ് (73) എന്നിവർക്കാണ് പരുക്കേറ്റത്. കായംകുളം പുനലൂർ റോഡിൽ പതിനാലാംമൈലിൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കായംകുളം ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്കു വരികയായിരുന്ന ബസും കായംകുളം ഭാഗത്തേക്കു പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിച്ചു. ജീപ്പിനു പിന്നാലെ വരികയായിരുന്ന സ്കൂട്ടർ ജീപ്പിൽ ഇടിച്ച് രണ്ടു വാഹനങ്ങൾക്കും ഇടിയിൽ പെടുകയായിരുന്നു.
English Summary:
Adoor road accident injures four; a scooter rider was caught between a bus and jeep. The accident occurred yesterday evening on the Kayamkulam-Punalur road near a private hospital resulting in multiple injuries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.