പത്തനംതിട്ട ജില്ലയിൽ ഇന്ന് (13-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
തടിയൂർ ∙ 1650ാം നമ്പർ എൻഎസ്എസ് കരയോഗം, കല്ലട കണ്ണാശുപത്രി, മെഡി ഹെൽത്ത് ലബോറട്ടറി എന്നിവ ചേർന്ന് ഇന്ന് 9ന് കടയാർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. നേത്ര പരിശോധന, തിമിര രോഗ നിർണയം, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ പരിശോധിക്കും.
വിഷു ഉത്സവം നാളെ
വടശേരിക്കര ∙ പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവം നാളെ നടക്കും. 4.30നു വിഷുക്കണി ദർശനം, 8ന് ആചാര്യ വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, 12.30നു വിഷു സദ്യ, 6.30നു ദീപക്കാഴ്ച എന്നിവയുണ്ടാകും.
അംബേദ്കറിന്റെ ജന്മദിനാഘോഷം നാളെ
റാന്നി ∙ അഖില കേരള ചേരമർ ഹിന്ദു മഹാസഭ നാളെ 10നു പെരുമ്പുഴ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ഡോ. ബി.ആർ.അംബേദ്കറിന്റെ 134ാം ജന്മദിനാഘോഷം നടത്തും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. മഹാസഭ പ്രസിഡന്റ് വി.ആർ.രാജു അധ്യക്ഷനാകും. മുൻ എംഎൽഎ രാജു ഏബ്രഹാം സന്ദേശം നൽകും.
ഹാശാ ആഴ്ച ശുശ്രൂഷയ്ക്ക് ഇന്നു തുടക്കം
അടൂർ ∙ ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയ പള്ളി ഹാശാ ആഴ്ച ശുശ്രൂഷയ്ക്ക് ഇന്നു തുടക്കം ഇന്ന് വൈകിട്ട് 6ന് സന്ധ്യാ–സൂത്താറ–രാത്രി നമസ്കാരം, നാളെ മുതൽ 16 വരെ എല്ലാ ദിവസവും രാവിലെ 6ന് പ്രഭാത നമസ്കാരം, മൂന്നാം മണി നമസ്കാരം,12ന് ആറാം മണി, ഒൻപതാം മണി നമസ്കാരം, 6ന് 6ന് സന്ധ്യാ–സൂത്താറ–രാത്രി നമസ്കാരം. 17 ന് രാവിലെ 5ന് പ്രഭാത നമസ്കാരം, മൂന്നാം മണി, ആറാം മണി നമസ്കാരം, കുർബാന, 12ന് ഒൻപതാം മണി നമസ്കാരം, 6ന് 6ന് സന്ധ്യാ–സൂത്താറ–രാത്രി നമസ്കാരം. 18 ന് രാവിലെ 7.30 ന് യാമ നമസ്കാരം, പ്രദക്ഷിണം, പ്രസംഗം, 6ന് സന്ധ്യാ–സൂത്താറ–രാത്രി നമസ്കാരം, യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജാഗരണ പ്രാർഥന. 19 ന് രാവിലെ 8ന് യാമ നമസ്കാരം, കുർബാന, സെമിത്തേരിയിൽ ധൂപ പ്രാർഥന, 6ന് സന്ധ്യാ–സൂത്താറ–രാത്രി നമസ്കാരം. 20ന് രാവിലെ 4ന് യാമ നമസ്കാരം, ഉയർപ്പ് ശുശ്രൂഷ, കുർബാന എന്നിവ ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ.ജോസഫ് സാമുവൽ ഡാണാംപടിക്കൽ അറിയിച്ചു.