പത്തനംതിട്ട ജില്ലയിൽ ഇന്ന് (14-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
അംബേദ്കർ ജയന്തി ഇന്ന് : കൈപ്പട്ടൂർ ∙ മൂന്നാം കലുങ്ക് പൗരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് അംബേദ്കർ ജയന്തി ആചരിക്കും. രാവിലെ 9നു ഛായാചിത്രത്തിൽ പുഷ്പാർച്ചന, 5നു പൊതുസമ്മേളനം ദലിത് ചിന്തകൻ ശശി പന്തളം ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞ്കുഞ്ഞ് അധ്യക്ഷനാകും.
വിഷു പൊങ്കാല ഇന്ന്
പുതുശേരിഭാഗം∙ മായായക്ഷിക്കാവ് ദേവീ ക്ഷേത്രത്തിൽ വിഷു പൊങ്കാല ഇന്ന്. രാവിലെ 5.15 ന് വിഷുക്കണി, വിഷുക്കൈനീട്ടം, 5.45 ന് പൊങ്കാല, 6ന് ഗണപതി ഹോമം, 7ന് ലളിത സഹസ്രനാമജപം.8ന് ദേവീ ഭാഗവത പാരായണം, 9ന് പ്രസാദ വിതരണം, 5ന് നാമജപം, 6.30ന് ഭഗവതി സേവ.
പത്താമുദയ ഉത്സവം
കല്ലേലി ∙ ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ ഉത്സവം ഇന്നാരംഭിക്കും. പുലർച്ചെ നാലിന് താംബൂല സമർപ്പണം, 41 പടിപൂജ, വിഷുക്കണി ദർശനം, ആറിന് നവാഭിഷേക പൂജ, 999 സ്വർണ മലക്കൊടി ദർശനം, 6.30ന് നെൽപറ, മഞ്ഞൾപ്പറ, നാണയപ്പറ, അൻപൊലി, അടയ്ക്കാപ്പറ നാളികേരപ്പറ, കുരുമുളക് പറ, എള്ള്പറ സമർപ്പണം, ഏഴിന് കരിക്ക് പടേനി, 8.30ന് ഉപ സ്വരൂപ പൂജകൾ, മലക്കൊടി പൂജ, മലവില്ല് പൂജ, പുഷ്പാഭിഷേകം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.യു.ജനീഷ് കുമാർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സി.വി.ശാന്തകുമാർ അധ്യക്ഷത വഹിക്കും.