ആനന്ദപ്പള്ളിയിൽ കൃഷിക്കാർക്ക് ശല്യമായി മോഷ്ടാക്കളും; സോളർ വേലിയും ബാറ്ററിയും മോഷണം പോയി

Mail This Article
പന്തളം തെക്കേക്കര ∙ കൃഷിയിടങ്ങളിൽ കാട്ടുപന്നിയെ കൂടാതെ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചു വരുന്നു. ആനന്ദപ്പള്ളി ഒറ്റപ്ലാവിളയിൽ ഡേവിഡ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ പഞ്ചായത്ത് 13ാം വാർഡിൽ കീരോട്ട് ഭാഗത്തുള്ള 6 ഏക്കറോളം സ്ഥലത്ത് സ്ഥാപിച്ച സോളർ വേലിയും ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. കൃഷി വകുപ്പിന്റെ സബ്സിഡിയിൽ ലഭിച്ച സഹായത്തിന്റെ ഭാഗം കൂടി ഉപയോഗിച്ചാണ് വേലി സ്ഥാപിച്ചത്. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിൽ കുളത്തിനാൽ മിച്ചഭൂമിയിൽ ഏകദേശം നാൽപതിനായിരം രൂപയോളം വില വരുന്ന മോട്ടറും മോഷണം പോയിരുന്നു. ഡേവിഡ് മാത്യുവിന്റെ കൃഷി സ്ഥലത്തുണ്ടായ മോഷണത്തിൽ ആനന്ദപ്പള്ളി കർഷക സമിതി പ്രതിഷേധിച്ചു. അധികൃതർ എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വർഗീസ് ഡാനിയേൽ അധ്യക്ഷനായിരുന്നു. വി.കെ സ്റ്റാൻലി, എ.രാമചന്ദ്രൻ, വി.എസ്.ഡാനിയേൽ, വി.സി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.