പത്തനംതിട്ട ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
സൗജന്യ കലാപരിശീലനം; പറക്കോട്∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വ്യക്തികൾക്ക് പ്രായഭേദമെന്യേ കേരളനടനം, ചെണ്ട തുടങ്ങിയ കലാരൂപങ്ങൾ സൗജന്യമായി പഠിക്കുവാൻ സാംസ്‌കാരിക വകുപ്പ് അവസരമൊരുക്കുന്നു. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി രണ്ടു വർഷത്തേക്കാണു സൗജന്യ പരിശീലനം. അപേക്ഷ ഫോമുകൾ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നു ലഭിക്കും. അവസാന തീയതി 27ന് വൈകിട്ട് 5 വരെ. വിശദ വിവരങ്ങൾക്ക് കേരളനടനം–7025365248, ചെണ്ട.–98955 65946.
ഗെസ്റ്റ് അധ്യാപക ഒഴിവ്
പന്തളം ∙ എൻഎസ്എസ് കോളജിൽ 2025-2026 അധ്യയന വർഷത്തിൽ സംസ്കൃതം, കായികം എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ സഹിതം പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തിക്കേണ്ട അവസാന തീയതി 28 വൈകിട്ട് 5 .
ചിൽഡ്രൻസ് ഫെസ്റ്റ്
പന്തളം ∙ ഹൈവേ ചർച്ചിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിനു പിൻവശം സഭയുടെ ഫെയ്ത്ത് ഹോമിൽ ചിൽഡ്രൻസ് ഫെസ്റ്റും ടീൻസ് മീറ്റും തുടങ്ങി. 19ന് സമാപിക്കും. രാവിലെ 8.30 മുതൽ 12.30 വരെയാണു ഫെസ്റ്റ്. 9496013615, 9446352144.
ചിത്രരചനാ ക്ലാസ് ഇന്ന്
പന്തളം ∙ പന്തളം പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം തോന്നല്ലൂർ ബാലവേദിയുടെ നേതൃത്വത്തിൽ ചിത്രരചനാ പരിശീലന ക്ലാസ് ഇന്ന് 9.30ന് ലൈബ്രറി ഹാളിൽ നടക്കും. ചിത്രകാരൻ പ്രമോദ് കുരമ്പാല നേതൃത്വം നൽകും.
അലമ്നൈ സംഗമം 22ന്
പന്തളം ∙ എൻഎസ്എസ് കോളജിലെ 1969–1972 ബി കോം ബാച്ച് അലമ്നൈ അസോസിയേഷൻ സംഗമം 22ന് 10ന് മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള കുട്ടനാടൻ ഫുഡ് കോർട്ടിൽ നടക്കും. 9789039698, 04734227130.
ഫുട്ബോൾ ക്യാംപ് 24 മുതൽ
പന്തളം ∙ പെരുമ്പുളിക്കൽ തണൽ ഫൗണ്ടേഷനും ജില്ലാ ഒളിംപിക്സ് അസോസിയേഷനും ചേർന്നു ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായുള്ള അവധിക്കാല ഫുട്ബോൾ പരിശീലനവും റഗ്ബി പരിശീലനവും 24 മുതൽ മേയ് 3 വരെ വൈകിട്ട് 3.30 മുതൽ 5 വരെ കുരമ്പാല അമൃത വിദ്യാലയം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 6 മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.ഒളിംപിക് അസോസിയേഷന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 9495665265, 9947454759.
പരിശീലന ക്ലാസ്
പത്തനംതിട്ട∙ ജില്ലയിലെ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് തൊഴിലാളികളുടെ ആശ്രിതർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിലെ (കില) സിവിൽ സർവീസ് അക്കാദമിയിൽ 2025-26 പ്രിലിമിനറി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ് ജൂൺ ആദ്യവാരം ആരംഭിക്കും. ഫീസ് 25000 രൂപ. യോഗ്യത ബിരുദം. www.kile.kerala.gov.in/kileiasacademy. 0471 2479966.
സീറ്റ് ഒഴിവ്
ചെന്നീർക്കര∙ ഗവ. ഐടിഐയിൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റ് കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. കാലാവധി 6 മാസം. യോഗ്യത പ്ലസ് ടു/ ബിരുദം. 7306119753.
പരീക്ഷാഫലംഐഎച്ച്ആർഡി.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടോമേഷൻ (ഡിഡിറ്റിഒഎ) /ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ് സൈറ്റ് :www.ihrd.ac.in 0471 2322985.
ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി) പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു) 6 മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്എസ്എൽസി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7994449314.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട∙ ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഫസ്റ്റ് എൻസിഎ-എസ്ടി) (കാറ്റഗറി നമ്പർ 647/2022) തസ്തികയിലേക്ക് 2024 മാർച്ച് 26ന് നിലവിൽവന്ന 345/2024/ഡിഒഎച്ച് നമ്പർ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു. 0468 2222665.