ADVERTISEMENT

ശബരിമല ∙ പുതുവർഷം ഐശ്വര്യ സമൃദ്ധിയുടേതാകണമെന്ന പ്രാർഥനയുമായെത്തിയ പതിനായിരങ്ങൾ അയ്യപ്പ സ്വാമിയെ വിഷുക്കണി കണ്ട് സുകൃതം നേടി. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തിയ വിഷുക്കണിയായിരുന്നു ഭക്തർക്ക്. പുലർച്ചെ നട തുറന്ന് വിളക്കു കൊളുത്തി ആദ്യം അയ്യപ്പ സ്വാമിയെ കണി കാണിച്ചു. പിന്നെ ഭക്തരെയും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. വിഷു ദർശനത്തിന് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു.

English Summary:

Sabarimala Vishu celebrations saw tens of thousands of devotees receiving blessings. The Vishu Kani offering, a symbol of prosperity, was presented to Ayyappa Swami and then distributed to the pilgrims.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com