യാത്രക്കാർക്ക് ഭീഷണിയായി ഒടിഞ്ഞുതൂങ്ങിയ വൈദ്യുതത്തൂൺ

Mail This Article
×
വെട്ടൂർ ∙ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയായി ഒടിഞ്ഞുതൂങ്ങിയ വൈദ്യുതി തൂൺ. വെട്ടൂർ– പുന്നൂർക്കടവ് റോഡിൽ വിളയിൽപ്പടിയിലാണ് 11 കെവി ലൈൻ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് വീഴാറായ നിലയിൽ നിലകൊള്ളുന്നത്. വാഹനം ഇടിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് പോസ്റ്റിന്റെ താഴ്ഭാഗം ഒടിഞ്ഞത്. ഇതുകാരണം ഈ വഴിയുള്ള ജനത്തിന്റെ സഞ്ചാരം നെഞ്ചിടിപ്പോടെയാണ്. കനത്ത കാറ്റും മഴയുമുള്ള സാഹചര്യം കൂടി കണക്കിലെടുത്ത് കൂടുതൽ അപകടം ഒഴിവാക്കാനുള്ള നടപടികൾ കെഎസ്ഇബി അധികൃതർ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
English Summary:
Broken Electricity Pole in Vettoor Poses Danger: A damaged 11KV electricity pole in Vettoor's Vilayilpadi area is creating a hazardous situation for vehicles and pedestrians. Local residents are appealing to the KSEB for immediate action due to the risk of further damage in inclement weather.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.