പത്തനംതിട്ട ജില്ലയിൽ ഇന്ന് (10-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് നാളെ മുതൽ
പത്തനംതിട്ട∙ മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി ലാബും സംയുക്തമായി നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാംപ് നടത്തുന്നു. നാളെ മുതൽ 15 വരെയാണു ക്യാംപ്. ഷുഗർ ഫാസ്റ്റിങ് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ലിപിഡ് എച്ച്ഡിഎൽ, എൽഡിഎൽ, വിഎൽഡിഎൽ, യൂറിൻ റുട്ടീൻ എക്സാമിനേഷൻ, യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ടെസ്റ്റ്, ടോട്ടൽ പ്രോട്ടീൻ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സിബിസി ), ലിവർ ഫങ്ഷൻ ടെസ്റ്റ്, എസ്ജിഒടി, എസ്ജിപിടി, ആൽക്കലൈൻ ഫോഫൈറ്റ്, തൈറോയ്ഡ് ടെസ്റ്റ് (ടിഎസ്എച്ച്) തുടങ്ങിയ 2000 രൂപ ചെലവ് വരുന്ന പരിശോധനകൾ 599 രൂപയ്ക്കു നടത്താൻ സാധിക്കും.
കൂടാതെ മാതൃദിനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളോടൊപ്പം ടെസ്റ്റിനായി വരുന്ന അമ്മമാർക്ക് 300 രൂപ ചെലവ് വരുന്ന ഷുഗർ, കൊളസ്ട്രോൾ, കാൽസ്യം ടെസ്റ്റുകൾ സൗജന്യമായി നടത്തും. ടെസ്റ്റുകൾ നീതി മെഡിക്കൽ ലാബിന്റെ താഴെ പറയുന്ന സെന്ററുകളിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മാത്രമായിരിക്കും ലഭ്യമാകുക. പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, കോന്നി, മല്ലപ്പള്ളി, പന്തളം, കുന്നിക്കോട്, പത്തനാപുരം, പുല്ലാട്, കുമ്പനാട്, തിരുവല്ല. വിവരങ്ങൾക്കും റജിസ്ട്രേഷനും. 8089797979, 9388778888.
കെ–ടെറ്റ് രേഖ പരിശോധന
തിരുവല്ല∙ എംജിഎം എച്ച്എസ്എസിൽ ജനുവരി 18,19 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ രേഖകളുടെ പരിശോധന നടത്തും. 21, 22, 23 തീയതികളിൽ തിരുവല്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിലാണ് പരിശോധന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അഡ്മിറ്റ് കാർഡ്, മാർക്ക് ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം എത്തണം. സമയക്രമം: കാറ്റഗറി 1- 21ന് 11 മുതൽ 4 വരെ. കാറ്റഗറി 2 - 22ന് 11 മുതൽ 4 വരെ. കാറ്റഗറി 3, 4- 23ന് 11 മുതൽ 4 വരെ.
മൊബൈൽ സർജറി യൂണിറ്റിലേക്ക് അഭിമുഖം 12ന്
പത്തനംതിട്ട∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി കേന്ദ്രം നടപ്പാക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് എംഎസ്യുയുജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ 12ന് 12 മുതൽ 1 വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ. 0468 2322762.
വെറ്ററിനറി സർജൻ അഭിമുഖം 12ന്
കോന്നി∙ ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ 12ന് രാവിലെ 11 മുതൽ 12 വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ. 0468 2322762
അപേക്ഷ ക്ഷണിച്ചു
ചെന്നീർക്കര∙ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്കൂൾ ഓഫിസിൽ 14 മുതൽ ലഭിക്കും. അവസാന തീയതി 20നു 4 മണി. ജനന, ജാതി സർട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരനെന്നു തെളിയിക്കുന്ന രേഖ/ആധാർ/പാസ് പോർട്ട് സൈസ് ഫോട്ടോ സർവീസ് സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 0468 2256000.
ഗെസ്റ്റ് അധ്യാപക ഒഴിവ്
കോഴഞ്ചേരി∙ സെന്റ് തോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത: നെറ്റ്, പിഎച്ച്ഡി. ഇവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർ റജിസ്റ്റർ നമ്പറും സർട്ടിഫിക്കറ്റുകളുമായി കോളജിലെത്തി അഭിമുഖത്തിൽ പങ്കെടുക്കണം. 14ന് 9.30ന് മലയാളം, 2ന് ബോട്ടണി, 15ന് 9.30ന് ഹിന്ദി, 2ന് ഫിസിക്സ്, 16ന് 11.30ന് ഹിസ്റ്ററി, 19ന് 9.30ന് സ്റ്റാറ്റിസ്റ്റിക്സ്. 0468 2214566.
അധ്യാപക ഒഴിവ്
റാന്നി ∙ എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, ബോട്ടണി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ സീനിയർ, ഇക്കണോമിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ അധ്യാപക തസ്തികകളിലേക്കും ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. 22ന് മുൻപ് അപേക്ഷകൾ സ്കൂൾ ഓഫിസിൽ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അഭിമുഖം 27ന്. ഇമെയിൽ mshssranni@gmail.com
റാന്നി ∙ സെന്റ് തോമസ് വലിയപള്ളി കോർപറേറ്റ് മാനേജ്മെന്റിലെ ഹൈസ്കൂളിൽ ഇംഗ്ലിഷ്, യുപിഎസ്എ ഫുൾ ടൈം, പാർട് ടൈം ഹിന്ദി എന്നീ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. 22ന് മുൻപ് അപേക്ഷകൾ സ്കൂൾ മാനേജ്മെന്റ് ഓഫിസിൽ നൽകണമെന്ന് മാനേജർ അറിയിച്ചു.
ലാബ് ടെക്നീഷ്യൻ
റാന്നി ∙ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബിഎംഎൽടി, ഡിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. പ്രായം 18–37. 22ന് 10.30 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം അന്ന് 11ന്. ഫോൺ: 9188522990.
സീറ്റ് ഒഴിവ്
വെച്ചൂച്ചിറ ∙ കോളനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിലെ ഗ്രാഫിക്സ് ഡിസൈനിങ്, സിസിടിവി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ാം ക്ലാസ് ജയിച്ച 15നും 23നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷ കോഴ്സ് സൗജന്യമാണ്. അപേക്ഷ ഫോം സ്കൂളിൽ ലഭിക്കും. ഫോൺ: 8921807976, 9605327140.
ഗതാഗത നിയന്ത്രണം
കോന്നി ∙ മുരിങ്ങമംഗലം വട്ടമൺ റോഡിൽ മഞ്ഞകടമ്പ്- ആനകുത്തി ജംക്ഷനുകൾക്കിടയിൽ നിർമാണം നടക്കുന്നതിനാൽ 12 മുതൽ 14 വരെ ഗതാഗത നിയന്ത്രണം. കോന്നി മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ മഞ്ഞകടമ്പ്- മാവനാൽ റോഡ് വഴി പോകണം.
നാടകം നാളെ
റാന്നി ∙ ഫാസിന്റെ കലാ വിഭാഗമായ കലാദർശന്റെ 44ാം പരിപാടിയായി ആറ്റിങ്ങൽ ശ്രീധന്യ തിയറ്റേഴ്സിന്റെ നാടകം അപ്പ നാളെ 6.30ന് അങ്ങാടി പിജെടി ഹാളിൽ നടക്കും.
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത