ഉത്സവസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതു ചോദ്യം ചെയ്ത പൊലീസിനെ കയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റിൽ
Mail This Article
×
പന്തളം ∙ ഉത്സവസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതു ചോദ്യം ചെയ്ത പൊലീസിനെ കയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. പന്തളം മുടിയൂർക്കോണം പുന്നത്താറ്റ് വിനോദ് ഭവനത്തിൽ വിനോദാണ് (41) അറസ്റ്റിലായത്. മുടിയൂർക്കോണം ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻപാട്ട് നടക്കുമ്പോൾ പ്രശ്നമുണ്ടാക്കിയതു ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
പൊലീസിനോട് തട്ടിക്കയറുകയും പിടിച്ചുതള്ളി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയായിരുന്നു കയ്യേറ്റം. എഎസ്ഐ രാജു, സിപിഒമാരായ അൻസാജു, അരുൺ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.