ഒടിവ്, ചതവ്, ഉളുക്ക്, നീര്; ഒപ്പം എ ഗ്രേഡും

HIGHLIGHTS
  • ടീമംഗങ്ങളുടെ പരുക്ക് അതിജീവിച്ച് എച്ച്എസ്എസ് വിഭാഗം മൈമിൽ എ ഗ്രേഡ് നേടി പികെഎംഎം എച്ച്എസ്എസ് എടരിക്കോട്
ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയത്തിൽ മത്സരിക്കുന്ന പികെഎംഎം എച്ച്എസ്എസ് എടരിക്കോട് എച്ച്എസ്എസ് ടീം.
ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയത്തിൽ മത്സരിക്കുന്ന പികെഎംഎം എച്ച്എസ്എസ് എടരിക്കോട് എച്ച്എസ്എസ് ടീം.

കോഴിക്കോട് ∙ മൈം പരിശീലനത്തിനിടെ ടീമംഗത്തെ എടുത്തു പൊക്കിയപ്പോൾ മിഷലിന്റെ ഇടുപ്പെല്ല് ഇടറി. സീൻ മാറുന്നതിനിടയിലെ ട്രാൻസിഷൻ റോളിങ്ങിനിടെ അക്സയുടെ കൈവിരൽ ഒടി‍ഞ്ഞു, ജുനൈദിന്റെ കൈ ഉളുക്കി. സ്ഥിരമായി മുട്ടുകുത്തിനിന്നുണ്ടായ മുറിവു പഴുത്ത് സലീലിന്റെ കാലിൽ നീര്. 6 പേരിൽ 4 പേർക്കും പരുക്കുമായാണു തട്ടിൽക്കയറിയതെങ്കിലും പികെഎംഎം എച്ച്എസ്എസ് എടരിക്കോട് എച്ച്എസ്എസ് വിഭാഗം മൈമിൽ എ ഗ്രേഡ് നേടി.

അടിച്ചമർത്തപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യവും എതിർപ്പുകളെ തച്ചുടക്കുന്ന വിദ്യാർഥി മുന്നേറ്റവുമാണു മൈമിൽ അവതരിപ്പിച്ചത്. പ്ലസ് വൺ വിദ്യാർഥികളായ ജുനൈദ്, ദീപക്, മിഷൽ, സലീൽ, അക്സ, അലീന, നസ്രിൻ എന്നിവരാണു ടീമംഗങ്ങൾ. 3 മാസം മുന്നേ പരിശീലനം തുടങ്ങിയതിനൊപ്പം കൂടിയതാണു പരുക്കുകളും. ജില്ലാ കലോത്സവത്തിന്റെ പരിശീലനത്തിനിടെയാണ് മിഷലിന്റെ ഇടുപ്പെല്ലു സ്ഥാനംതെറ്റിയത്.

2 ആഴ്ച വിശ്രമം ഡോക്ടർ നിർദേശിച്ചെങ്കിലും 2 ദിവസം കഴിഞ്ഞ് മിഷൽ പരിശീലനത്തിനെത്തി. നടുവേദന ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. സംസ്ഥാന കലോത്സവത്തിന്റെ പരിശീലനത്തിനിടെയാണ് അക്സാ തോമസിന്റെ കൈവിരൽ ഒടിഞ്ഞത്. പ്ലാസ്റ്റർ അഴിച്ചുപാടെ അക്സ എത്തിയതു റിഹേഴ്സൽ ക്യാംപിലേക്ക്. പരുക്ക് അതിജീവിച്ച് നേടിയ എ ഗ്രേഡ് ഇവർക്ക് ഇരട്ടിമധുരമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS