ആർദ്ര ആദ്യം കരഞ്ഞു, പിന്നെ ചിരിച്ചു

 ആർദ്ര  അനിൽകുമാർ
ആർദ്ര അനിൽകുമാർ
SHARE

എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ കഥകളി സംഗീത മത്സരത്തിനു ശേഷം പുറത്തിറങ്ങിയ ആർദ്ര ടൗൺ ഹാളിനു പുറത്തെ തൂണിൽ ചാരി നിന്നു കരഞ്ഞു. ഒപ്പമുണ്ടായിരുന്ന അമ്മ സജിത അമ്പരന്നു. കരച്ചിൽ എന്തിനെന്ന ചോദ്യത്തിനു മറുപടിയില്ല. പാടിയതു ശരിയായോ എന്ന ആശങ്കയാണു കരച്ചിലിനു പിന്നിലെന്നറിഞ്ഞപ്പോൾ അമ്മയും ഒപ്പമുണ്ടായിരുന്ന ടീച്ചറും ചിരിയായി. എ ഗ്രേഡ് ഉണ്ടെന്നറിഞ്ഞതോടെ ആർദ്രയും മനസ്സു തുറന്നു ചിരിച്ചു. വയനാട് കാക്കവയൽ ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.

കേരള സംഗീത കലാക്ഷേത്രത്തിലെ റോസ് ഹാൻസാണ് ഗുരു. ആർദ്രയുടെ ചേച്ചി മഴവിൽ മനോരമയിലെ സൂപ്പർ ഫോർ ഫൈനലിസ്റ്റായ അനുശ്രീ അനിൽകുമാർ. എറണാകുളം മഹാരാജാസിൽ ബിഎ സംഗീത വിദ്യാർഥിയായ അനുശ്രീക്ക് സഹോദരിയുടെ പ്രകടനം കാണാൻ എത്താനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് അച്ഛൻ അനിൽകുമാർ. ലൈബ്രേറിയനാണു സജിത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS