ADVERTISEMENT

കൃഷിദർശൻ പരിപാടി സമാപനം നെടുമങ്ങാട്ട് ഇന്ന് : നെടുമങ്ങാട്∙കൃഷി ദർശൻ പരിപാടിയുടെ സമാപനം നെടുമങ്ങാട്ട് ഇന്ന് നടക്കും. രാവിലെ 9ന് കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ കാർഷിക അദാലത്ത് നടക്കും.നിവേദനങ്ങളും, പരാതികളും വേദിയിൽ വച്ച് തന്നെ പരിഹാരം കണ്ടെത്താനാണ് ശ്രമം. ഉയർന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.

വൈകിട്ട് 3ന് നഗരസഭ അങ്കണത്തിൽ നിന്നും മാർക്കറ്റ് ജംക്‌ഷനിലേക്ക് കൃഷിക്കൂട്ട സംഗമ ഘോഷയാത്ര. തുടർന്ന് 4.30ന് മാർക്കറ്റ് ജംക്‌ഷനിൽ വഹിക്കുന്ന പൊതു സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ വിവിധ അവാർഡുകൾ വിതരണം ചെയ്യും. മന്ത്രി ആന്റണി രാജു മാതൃക ഹരിത പോഷക ഗ്രാമ പ്രഖ്യാപനം നടത്തും. എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും

ആർഷ വിദ്യാസമാജം

ബാലരാമപുരം∙ പാറക്കുഴി ആർഷ വിദ്യാസമാജം ചാരിറ്റബിൾ ട്രസ്റ്റ്, വിജ്ഞാനഭാരതി എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്നിവ ചേർന്ന് നടത്തുന്ന സൗജന്യ പഞ്ചദിന സനാതന ധർമ്മ ജാഗരണ ശിബിരം ഇന്നുമുതൽ 5 ദിവസം നടക്കും.  ഫോൺ– 98954 44684.

അപേക്ഷ ക്ഷണിച്ചു

കുളത്തൂർ∙ പെ‍ാഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ, നഴ്സ് എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ നാലിനു മുൻപ് കുളത്തൂർ പഞ്ചായത്ത് ഒ‍ാഫീസിൽ അപേക്ഷ നൽകേണ്ടതാണ്. 9746444504.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com