ADVERTISEMENT

താൽക്കാലിക നിയമനം : തിരുവനന്തപുരം ∙ സംസ്ഥാന ഭൂവിനിയോഗ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതികൾക്കായി അഗ്രികൾചറൽ ഓഫിസർ, പ്രോജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി), പ്രോജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫർമാറ്റിക്സ്), പ്രോജക്ട് സയന്റിസ്റ്റ് (സയന്റിസ്റ്റ്), ഡ്രാഫ്റ്റ്സ്മാൻ (ജിഐഎസ്), ജിഐഎസ് ടെക്നിഷ്യൻ തസ്തികകളിലേക്ക് മാർച്ച് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. വികാസ് ഭവനിലെ ഓഫിസിൽ 10 ന് അഭിമുഖം നടത്തും. 0471-2307830, 2302231, ഇ-മെയിൽ: landuseboard@yahoo.com.

ഫോർട്ട് ആശുപത്രി: ക്ലീനിങ് സ്റ്റാഫ്

തിരുവനന്തപുരം ∙ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് മൂന്ന് ക്ലീനിങ് സ്റ്റാഫുകളെ കെഎഎസ്പി ഫണ്ട് വഴി നിയമിക്കുന്നതിന് ആറിന് രാവിലെ 10 ന് അഭിമുഖം നടത്തും. എസ്എസ്എൽസി പാസാവാത്ത 18 – 40 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 0471 2471766.

സൈറ്റോ ടെക്നോളജിസ്റ്റ് 

തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സൈറ്റോ ടെക്നോളജിസ്റ്റ് നിയമനം നടത്തുന്നതിന് 7ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.

ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.ksmha.org.

കിറ്റ്സിൽ എംബിഎ

തിരുവനന്തപുരം ∙ ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) 2023-2025 ബാച്ചിലേക്ക് ഓൺലൈനായി 28 നു മുൻപ് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 0471 2327707, 9446529467, 9847273135.

ഐഎച്ച്ആർഡി :കോഴ്സുകൾ 

തിരുവനന്തപുരം ∙ ഐഎച്ച്ആർഡിയുടെ തിരുവനന്തപുരം മെഡിക്കൽ കോളജ് പുതുപ്പള്ളി ലൈനിലുള്ള റീജനൽ സെന്ററിൽ ഈ മാസം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ(പിജിഡിസിഎ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ(ഡിഡിടിഒഎ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (സിസിഎൽഐഎസ്) എന്ന‍ീ കോഴ്സുകളിലേക്കാണ് പ്രവേശനം.  റീജനൽ സെന്ററിൽ നേരിട്ടോ 0471 2550612, 9400519491 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com