ചികിത്സാ ധനസഹായ വിതരണം: ബാലരാമപുരം∙ ബാലരാമപുരം മലയാള കലാവേദി റസിഡൻസ് അസോസിയേഷൻ മാസംതോറും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.ഷാജി നിർവഹിച്ചു. സെക്രട്ടറി സന്തോഷ് ചിറത്തല, ശശികുമാർ, മോഹനൻ നായർ, സി.കുട്ടൻ, എം.സജി, പി.വിജയകുമാർ, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മാസവും 5 പേർക്കാണ് തുക നൽകുന്നത്.
കടുവപ്പാറ പാലം: പണി ഉടൻ ആരംഭിക്കും
പാലോട്∙ ഒരു വർഷത്തിലേറെയായി തകർന്നു കിടക്കുന്ന നന്ദിയോട് – കള്ളിപ്പാറ – പാലുവള്ളി പാലത്തിന്റെ പണി ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം എഗ്രിമെന്റുകളെല്ലാം ഒപ്പു വച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി. എന്നാൽ വർക്ക് ഓർഡർ കരാറുകാരന് ലഭിച്ചിട്ടില്ല. അതു ലഭിച്ചാലുടൻ പണി ആരംഭിക്കും.
അഗ്രി ഹാക്കത്തോൺ:റജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം ∙ കൃഷി വകുപ്പു സംഘടിപ്പിക്കുന്ന വൈഗ - അഗ്രി ഹാക്കത്തോൺ മത്സരങ്ങൾക്ക് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രഫഷനലുകൾ, കർഷകർ) എന്നിവരെ പങ്കെടുപ്പിച്ചു നടത്തുന്ന കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ ആണു വൈഗ അഗ്രി ഹാക്ക്.
ടീമുകൾ ഈ മാസം 12 ന് മുൻപ് അഗ്രി ഹാക്ക് പോർട്ടൽ (www.vaigaagrihack.in) വഴി റജിസ്റ്റർ ചെയ്യണം, തിരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാർഗങ്ങൾ സമർപ്പിക്കണം.
മികച്ച 30 ടീമുകൾക്ക് 25 മുതൽ 27 വരെ വെള്ളായണി കാർഷിക കോളജിൽ നടക്കുന്ന അഗ്രി ഹാക്കിൽ പങ്കെടുക്കാം. ഫോൺ: 9383470061, 9383470025.