തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25-03-2023); അറിയാൻ, ഓർക്കാൻ

thiruvananthapuram-map
SHARE

വെറ്ററിനറി സർജൻ:തിരുവനന്തപുരം ∙ ജില്ലയിൽ രാത്രികാല മൃഗചികിത്സ നൽകുന്നതിന് താൽപര്യമുള്ള വെറ്ററിനറി സർജൻമാരുടെ അഭിമുഖം 27  ന് രാവിലെ 11.30 ന് തമ്പാനൂർ  എസ്എസ്. കോവിൽ റോഡിലുള്ള ജില്ലാ മൃഗ സംരക്ഷണ ഓഫിസിൽ നടത്തും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പകളുമായി ഹാജരാകണം. ഫോൺ– 0471-2330736.

ജലവിതരണം മുടങ്ങും

തിരുവനന്തപുരം∙ജല അതോറിറ്റിയുടെ, ഒബ്സർവേറ്ററി ഹിൽസി‍ലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നഗരത്തിൽ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും. പാളയം, തൈക്കാട്, വഴുതക്കാട്, മേട്ടുക്കട, നന്ദാവനം, മ്യൂസിയം, ആർ കെ‍വി ലൈൻ, ബേക്കറി ജംഗ്‍ഷൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വിതരണം തടസ്സപ്പെടും.

ഒബ്സർവേറ്ററി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  വികാസ് ഭവൻ, ഒബ്സർവേറ്ററി, പിഎംജി, മുളവന, കണ്ണമ്മൂല, സെക്രട്ടേറിയറ്റ്, ​ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാ‍ലിക്കുളം, ആയുർവേദ കോളജ്, പുളിമൂട്, എംജി റോഡ്, സ്റ്റാച്യു, ജനറൽ ആശുപത്രി, വഞ്ചിയൂർ, പേട്ട, ആനയറ, ശംഖുമുഖം, വെട്ടുകാട്, വേളി, തൈക്കാട്, തമ്പാനൂർ, ഇടപ്പ‍ഴിഞ്ഞി എന്നിവിടങ്ങളിൽ ചൊ‍വാഴ്ച  ജലവിതരണം മുടങ്ങും.

വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ്

പോത്തൻകോട് ∙ ടൗൺ റസിഡൻസ് അസോസിയേഷനും പീപ്പിൾസ് ഫോർ ആനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്റെയും നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ 12 വരെ റസിഡൻസ് അസോസിയേഷൻ ഓഫീസിനു സമീപത്തു വച്ച് വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തി വയ്പ് നൽകുന്നു.

ഞായറാഴ്ച നികുതി അടയ്ക്കാം

ഇലകമൺ∙ സാമ്പത്തിക വർഷാവസാനത്തിൽ പഞ്ചായത്തിൽ നികുതി ഒടുക്കുന്നതിനുള്ള സൗകര്യാർഥം നാളെ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA