തിരുവനന്തപുരം ജില്ലയിൽ ഇന്ന് (30-05-2023); അറിയാൻ, ഓർക്കാൻ

thiruvananthapuram-map
SHARE

ഗതാഗത തടസ്സം: തിരുവനന്തപുരം ∙ മെഡ്.കോളജ് സബ് സ്റ്റേഷനിലേക്ക് 110 കെവി ഭൂഗർഭ കേബിൾ ഇടുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് സബ് സ്റ്റേഷൻ മുതൽ മഞ്ചാടി ജംക്‌ഷൻ വരെയുള്ള റോഡിൽ ഇന്നു മുതൽ ജൂൺ 6 വരെ ഗതാഗത തടസ്സം ഉണ്ടാകും.

അധ്യാപക ഒഴിവ്

പോത്തൻകോട് ∙ തച്ചപ്പള്ളി ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ഇന്ന് രാവിലെ 11.30ന് നടക്കും.

വർക്കല∙ പാളയംകുന്ന് ഗവ.എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗം മലയാളം, ഗണിതം എച്ച്എസ് വിഭാഗത്തിൽ ഹിന്ദി, മലയാളം, ഡ്രോയിങ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം നാളെ 10.30ന്.

പള്ളിക്കൽ∙ പകൽക്കുറി ഗവ.എച്ച്എസ്എസിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം ഹിന്ദി (രണ്ട്), യുപി വിഭാഗത്തിൽ യുപിഎസ്എ, ഹിന്ദി എന്നിവയ്ക്ക് അധ്യാപകരുടെയും രണ്ട് എഫ്ടിഎമ്മിന്റെയും താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 1ന് ഒരു മണിക്ക്.

മടവൂർ∙ മടവൂർ ഗവ.എൽപിഎസിൽ എൽപിഎസ്എയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന്.

ആറ്റിങ്ങൽ∙ ഡയറ്റ് സ്‌കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒഴിവുണ്ട്. അഭിമുഖം ജൂൺ 2ന്  10 ന് നടക്കും

ആറ്റിങ്ങൽ∙ ഗവ.മോഡൽ പ്രീപ്രൈമറി സ്‌കൂളിൽ അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്ക് 2 ന്

ചിറയിൻകീഴ്∙അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ചിറയിൻകീഴ്∙ കിഴുവിലം അണ്ടൂർ ഗവൺമെന്റ് എൽപി സ്കൂളിൽ എൽപി എസ്ടിയുടെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്കു രണ്ടിനു സ്കൂൾ ഓഫിസിൽ നടക്കും. ബന്ധപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകളുമായെത്തണം.

ചിറയിൻകീഴ്∙കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീനാരായണവിലാസം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എൽപി എസ്ടി, എച്ച്എസ് വിഭാഗം മലയാളം,ഹിന്ദി,കണക്ക്,സോഷ്യൽസയൻസ് വിഭാഗത്തിലേക്കു താത്ക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഒരു സെറ്റ് കോപ്പികളുമായി ഹാജരാവണം.

കല്ലമ്പലം∙ഞെക്കാട് ഗവ.വിഎച്ച്എസിഎസിൽ എച്ച്എസ് വിഭാഗം സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധൻ രാവിലെ 10ന്.

കല്ലമ്പലം∙തോട്ടക്കാട് ഗവ.എൽഎപിഎസിൽ എൽപിഎസ്ടി ഒഴിവുണ്ട്. അഭിമുഖം ബുധൻ ഉച്ചയ്ക്ക് 3ന്.

കല്ലമ്പലം∙കവലയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്,മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 11ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA