ADVERTISEMENT

ഇന്നും നാളെയും ജലവിതരണം മുടങ്ങും: തിരുവനന്തപുരം ∙ മുറിഞ്ഞപാലം പൊട്ടക്കുഴി ജംക്‌ഷനിൽ കൂടി കടന്നു പോകുന്ന പ്രധാന പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ചില ഭാഗങ്ങളിൽ ഇന്നും നാളെയും ജലവിതരണം തടസ്സപ്പെടും. അമ്പലമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പട്ടം, കേശവദാസപുരം, മുറിഞ്ഞപാലം, മെഡിക്കൽ കോളജ്, പട്ടം, ലോ കോ‍ളജ് , മുളവന, ഗൗരീശപട്ടം, തേക്കിൻമൂട് എന്നീ സ്ഥലങ്ങളിൽ ഇന്നു രാത്രി 8 മുതൽ നാളെ 8 മണി വരെയാണ് ജലവിതരണം മുടങ്ങുക. 

അധ്യാപക ഒഴിവ് 

തിരുവനന്തപുരം ∙ ഫോർട്ട് ഗവ.യുപിജിഎസിൽ ( വിറകുപുരക്കോട്ട ) എൽപിഎസ്എ, യുപിഎസ്എ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും.

കഴക്കൂട്ടം∙ ഗവ.എച്ച്എസ്എസ് കഴക്കൂട്ടത്ത് എച്ച്എസ്എസ് വിഭാഗത്തിൽ മലയാള അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന് ഓഫിസിൽ വച്ചു നടക്കും.

മലയിൻകീഴ് ∙ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെയും യുപി വിഭാഗം അധ്യാപകന്റെയും താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ ഉച്ചയ്ക്ക് 2നു നടക്കും. ഫോൺ : 0471–2283020.

പള്ളിച്ചൽ ∙ പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം മലയാളം അധ്യാപക ഒഴിവ്. അഭിമുഖം നാളെ ഉച്ചയ്ക്ക് 2 ന് .  രാവിലെ 11 ന് സ്കൂളിൽ ഹാജരാകണം.

തിരുവനന്തപുരം ∙ ഗവ.സിറ്റി വിഎച്ച്എസ്എസ് സ്കൂളിൽ വിഎച്ച്എസ്എസ് (എൻഎസ്ക്യുഎഫ് സ്കീം) വിഭാഗത്തിൽ ഹിസ്റ്ററി, കൊമേഴ്സ് വിഷയങ്ങളിൽ നോൺ –വൊക്കേഷനൽ ടീച്ചർ ഇൻ ഹിസ്റ്ററി (ജൂനിയർ), നോൺ– വൊക്കേഷനൽ ടീച്ചർ ഇൻ കൊമേഴ്സ് (സീനിയർ) 3 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. 0471 2303397, 9446662882.

∙ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി (പാർട് ടൈം) വിഷയങ്ങളിലെ ഒഴിവ്.  3 ന് രാവിലെ 11 മണിക്ക് അഭിമുഖം. 9400053834.

തിരുവനന്തപുരം ∙ ചെട്ടികുളങ്ങര ഗവ.യുപി സ്കൂളിൽ എൽപിഎസ്എ, യുപിഎസ്എ ഒഴിവുകൾ. നാളെ രാവിലെ 11 ന് അഭിമുഖം നടക്കും. 94471 41876.

ഗുരു ഗോപിനാഥ് നടന ഗ്രാമം

തിരുവനന്തപുരം ∙ ഗുരു ഗോപിനാഥ് നടന ഗ്രാമം കലാ പരിശീലന വിഭാഗം റഗുലർ ബാച്ചിലേക്ക് അഡ്മിഷനുകൾ ആരംഭിച്ചു. ആഴ്ചയിൽ 2 ബാച്ചുകളായി വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിൽ പകൽ 10 നുമാണ് ക്ലാസ്. നൃത്ത സംഗീത വാദ്യ ഉപകരണങ്ങളുടെ ക്ലാസുകളും നടത്തുന്നു. 0471-2364771, 9496653573.

കുച്ചിപ്പുഡി ശിൽപശാല

തിരുവനന്തപുരം ∙ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ 7 മുതൽ 12 വരെ കുച്ചിപ്പുഡി നർത്തകിയും നടിയുമായ രചന നാരായണൻകുട്ടി നേതൃത്വം നൽകുന്ന കുച്ചിപ്പുഡി ശിൽപശാല അരങ്ങേറുന്നു. ഫീസ് 5000 രൂപ. വിവരങ്ങൾക്ക്: 8129406346, 9526632925.

എൻആർഐ സീറ്റുകൾ

തിരുവനന്തപുരം ∙ പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ 2023– 24 അധ്യയന വർഷത്തിൽ എൻആർഐ സീറ്റുകളിൽ പ്രവേശനത്തിന് നാളെ രാത്രി 9 മണി വരെ അപേക്ഷിക്കാം. വെബ്സൈറ്റ് : www.sctce.ac.in. ഫോൺ : 0471 2490572, 94955 65772.

സ്കൂൾ വാഹനങ്ങൾ പരിശോധിക്കണം

കഴക്കൂട്ടം∙ കഴക്കൂട്ടം സബ് റീജനൽ ആർടി ഓഫിസിന്റെ കീഴിൽ വരുന്ന സ്കൂളുകളിൽ വിദ്യാർഥികളുടെ ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ വാഹന പരിശോധന നടത്തി സ്റ്റിക്കർ ലഭിച്ചതാണെന്നു ഉറപ്പു വരുത്തണം.  ശനിയാഴ്ച രാവിലെ 10ന് ഓഫിസിൽ പരിശോധനയ്ക്ക് ഹാജരാക്കണം എന്ന് കഴക്കൂട്ടം സബ് റീജനൽ ആർടിഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com