തിരുവനന്തപുരം ജില്ലയിൽ ഇന്ന് (02-06-2023); അറിയാൻ, ഓർക്കാൻ
Mail This Article
സത്യപ്രതിജ്ഞ ഇന്ന്; തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സിപിഎം പ്രതിനിധി അജിത് രവീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകിട്ട് 3 ന് കൗൺസിൽ ഹാളിലാണ് ചടങ്ങ്.
അധ്യാപകർ
നിലമാമൂട്∙ വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. മിനിമം യോഗ്യത പിജിയും നെറ്റും, അല്ലെങ്കിൽ പിഎച്ച്‍ഡി. അഭിമുഖം തിങ്കൾ രാവിലെ 10 മണി. ഫോൺ: 9847069309.
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം 5 ന് രാവിലെ 11 ന് നടക്കും. ഫോൺ: 93498 38125
തിരുവനന്തപുരം ∙ ബീമാപ്പള്ളി ഗവ.യുപിഎസിൽ എൽപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം നാളെ രാവിലെ 10.30 ന് നടക്കും. ഫോൺ : 88481 03212
തിരുവനന്തപുരം ∙ എംജി കോളജിൽ റഷ്യൻ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു പങ്കെടുക്കാം. 8 ന് രാവിലെ 10 ന് കോളജ് ഓഫിസിൽ അഭിമുഖത്തിനു ഹാജരാകണം. 0471 2541039.
തിരുവനന്തപുരം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-എച്ച്ഐ) വിഭാഗത്തിലേക്ക് വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ്ഷിപ്പിനും, ലീവ് വേക്കൻസിയിൽ നിയമനത്തിനും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 16.വിവരങ്ങൾക്ക് https://nish.ac.in/others/career.
നിലമാമൂട്∙ വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. മിനിമം യോഗ്യത പിജിയും നെറ്റും, അല്ലെങ്കിൽ പിഎച്ച്‍ഡി. അഭിമുഖം തിങ്കൾ രാവിലെ 10 മണി. ഫോൺ: 9847069309.
നെടുമങ്ങാട്∙ മൈലം ജി.വി.രാജ സ്പോർട്സ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും യുപി വിഭാഗത്തിൽ ഒരു അധ്യാപകന്റെയും ഒഴിവിലേക്കുള്ള അഭിമുഖം 2ന് ഉച്ചയ്ക്ക് 2ന് നടക്കും.
തിരുവനന്തപുരം ∙ എസ്എംവി ഗവ.മോഡൽ സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ റഷ്യൻ ജൂനിയർ, ഫിസിക്സ് സീനിയർ, ഇക്കണോമിക്സ് സീനിയർ അധ്യാപക ഒഴിവിലേക്ക് 6 ന് രാവിലെ 11 ന് അഭിമുഖം നടത്തും. ഫോൺ : 0471 2330395.
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് ഗവ.വി ആൻഡ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, മലയാളം ഹിന്ദി ഓരോ തസ്തികകളിലും യുപി വിഭാഗത്തിൽ 3 യുപിഎസ്ടി തസ്തികകളിലും താൽക്കാലിക നിയമനത്തിന് അഭിമുഖം 5 ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. 0471 2360524.
തിരുവനന്തപുരം ∙ ചാല ഗവ.തമിഴ് വിഎച്ച്എസ്‍എസിൽ ഹിസ്റ്ററി, ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (ഇഡി) വിഷയങ്ങളിൽ താൽക്കാലിക അധ്യാപക നിയമനത്തിന് 5 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. പിജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ : 90745 22292, 93878 74321.