ബി.വോക് (അഗ്രികൾച്ചർ) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു: തിരുവനന്തപുരം∙മിത്രനികേതൻ പീപ്പിൾസ് കോളജിൽ 3 വർഷത്തെ ബി.വോക് അഗ്രികൾച്ചർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്‌സി അഗ്രികൾച്ചർ /സയൻസ്, പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രിൻസിപ്പൽ, മിത്രനികേതൻ പീപ്പിൾസ് കോളജ്, വെള്ളനാട്, തിരുവനന്തപുരം–695543 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8281114473, 9446701529.Email:kvmitraniketan@gmail.com
കേരള പരീക്ഷാഫലം
തിരുവനന്തപുരം ∙ കേരള സർവകലാശാല നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ്, എംകോം (റഗുലർ – 2021 അഡ്മിഷൻ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 വരെ അപേക്ഷിക്കാം. അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി സമർപ്പിക്കണം
അസി. പ്രഫസർ ഇൻ കാർഡിയാക്അനസ്‌തീസിയ
തിരുവനന്തപുരം ∙ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ കാർഡിയാക് അനസ്‌തീസിയ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവിൽ കരാർ നിയമനം. യോഗ്യത: എംബിബിഎസ്, അനസ്തീസിയ എംഡി അല്ലെങ്കിൽ തത്തുല്യമായ ഡിഎൻബി. കാർഡിയാക് അനസ്തീസിയയിൽ ഡിഎം ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 നു മുൻപ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻഒസി ഹാജരാക്കണം..