ADVERTISEMENT

മലയിൻകീഴ് ∙ പെട്ടിയിൽ നിറഞ്ഞു കിടക്കുന്ന പേനകൾ ഓരോന്നും കുട്ടികളുടെ തിരിച്ചറിവാണ്. പ്രകൃതിക്കു ദോഷകരമായ ഒന്നും വലിച്ചെറിയരുത് എന്ന തിരിച്ചറിവ്. മലയിൻകീഴ് ആനപ്പാറ കുന്നിൽ സ്ഥിതി ചെയ്യുന്ന ഗവ. ഗേൾസ് സ്കൂൾ, ഗവ. വിഎച്ച്എസ്എസ്, എൽപി സ്കൂളുകൾ എന്നിവിടങ്ങളിലെ പ്രധാന കെട്ടിടത്തിനു മുന്നിൽ പേനകൾ നിറഞ്ഞ ഒരു പെട്ടി കാണാം.

ഇതാണ് ‘ പാഴ്പേനപ്പെട്ടി’. ഉപയോഗിച്ചു തീർന്ന പ്ലാസ്റ്റിക് പേനകൾ വിദ്യാർഥികൾ വലിച്ചെറിയാതെ ഇതിലിടും. കുട്ടികൾ ശീലമാക്കിയ ഈ രീതി പിന്നാലെ അധ്യാപകരും നടപ്പാക്കി. മലയിൻകീഴിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിനു തുടക്കം കുറിച്ച ജി.കൃഷ്ണൻ നായരുടെ പേരിലുള്ള സ്മൃതി വേദിയാണ് സ്കൂളുകളിൽ പെട്ടി സമ്മാനിച്ചത്.

ഈ അധ്യയന വർഷം ആണ് പദ്ധതി തുടങ്ങിയത്. ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന, ഭൂമിക്ക് ദോഷകരമായ വസ്തുക്കൾ വലിച്ചെറിയരുത് എന്ന ആശയമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. കുട്ടികൾ ഇതിനെ സ്വീകരിക്കുകയും ചെയ്തു. ഏഴു മാസം പിന്നിട്ടപ്പോഴേക്കും പെട്ടികൾ നിറഞ്ഞു. ഈ പേനകൾ സ്മൃതി വേദി അംഗങ്ങൾ ഏറ്റെടുക്കും. തുടർന്ന് ഗ്രീൻ കേരള അധികൃതർക്കു കൈമാറും. അതു വഴി കിട്ടുന്ന തുക സ്കൂളുകൾക്കു നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com