ADVERTISEMENT

തിരുവനന്തപുരം∙ തെരുവുനായയുടെ ആക്രമണത്തിൽ വിരലിന്റെ അറ്റം നഷ്ടപ്പെട്ട രണ്ടര വയസുകാരൻ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പൂർവസ്ഥിതിയിലേക്കെത്തുന്നു. കിംസ് ആശുപത്രിയിലെ ശസ്ത്രക്രിയയിൽ വിരലിന്റെ അറ്റം പുനഃസൃഷ്ടിച്ചു. ജൂണിലാണ് നെടുമങ്ങാട് പത്താംകല്ല് നാന ഹൗസിൽ അസ്‍ലം–അഥീന ദമ്പതികളുടെ മകൻ അയാൻ വീട്ടിൽ കളിക്കുന്നതിനിടെ തെരുവുനായയുടെ  അക്രമത്തിന് ഇരയായത്. ഇടതുകയ്യിലെ വിരലിന്റെ അറ്റം നായ കടിച്ചെടുക്കുകയായിരുന്നു.

കിംസിലെ ഹെഡ് സർജൻ ഡോ.മനോജ് ഹരിദാസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. പല ഭാഗങ്ങളിൽ നിന്ന് കോശങ്ങൾ എടുത്തതിനാൽ ശസ്ത്രക്രിയ അതീവ സങ്കീർണമായിരുന്നു. നായ കടിച്ചതിനാൽ അണുബാധയ്ക്കുള്ള സാധ്യതയും ഏറെയായിരുന്നു. നഖം, വിരലിന്റെ അറ്റം തുടങ്ങിയവ നഷ്ടപ്പെട്ടതുകൊണ്ട് സൈന്യത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഇത്തരം ശസ്ത്രക്രിയ ഉപകരിക്കുമെന്ന് ഡോ.മനോജ് ഹരിദാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com