അവിഹിത ബന്ധം ചോദ്യം ചെയ്തു; വധശ്രമക്കേസിൽ കാമുകൻ അറസ്റ്റിൽ
Mail This Article
×
കല്ലമ്പലം∙ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാമുകൻ അറസ്റ്റിൽ.മണമ്പൂർ ആദിയൂർ ശിവക്ഷേത്രത്തിനു സമീപം സിമിഭവനിൽ സിജു(35)ആണ് കല്ലമ്പലം പൊലീസ് പിടിയിലായത്.
ഭർത്താവറിയാതെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും തുടർന്ന് അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തത് ചോദ്യം ചെയ്തപ്പോൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. പരുക്കേറ്റ ഭർത്താവ് ചികിത്സയിലാണ്.ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചുപറിക്കേസിലും പ്രതിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.