ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
Mail This Article
×
നെടുമങ്ങാട്∙ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നെടുമങ്ങാട് മേലാംകോട് മൂത്താംകോണം തടത്തരികത്ത് വീട്ടിൽ രാഹുൽ (21) മരിച്ചു. രാജേന്ദ്രൻ നായരുടെയും സരോജത്തിന്റെയും ഏക മകനാണ്. കല്ലിങൽ–പഴകുറ്റി റോഡിൽ രാത്രി 8.45ന് ആണ് അപകടം. ബൈക്കുകൾ കൂട്ടി ഇടിച്ച് തെറിച്ചു വീണ രാഹുലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. എതിർദിശയിൽ നിന്നെത്തിയ ബൈക്കിലെ യാത്രികൻ പനവൂർ സ്വദേശി ഷെമീറി(32)നെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രി മോർച്ചറിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.