ADVERTISEMENT

കാഞ്ഞിരംകുളം∙ സൈഡു നൽകിയില്ലെന്ന പേരിൽ ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കയ്യും സ്വാധീനക്കുറവുള്ള കാലും  തല്ലി ഒടിക്കുകയും ഓട്ടോറിക്ഷ അടിച്ചു തകർത്തതായും പരാതി.  പുതിയ തുറ കൊച്ചുതുറ മരയ്ക്കാന്റെ തോട്ടത്തിൽ യേശുദാസി(50)നാണ് മർദനമേറ്റത്. ഇതു സംബന്ധിച്ച് യേശുദാസിന്റെ പിതാവ് വിക്ടർ കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം രാത്രിയിൽ ഓട്ടോറിക്ഷ ഒതുക്കി കടപ്പുറത്തു കിടന്നുറങ്ങുമ്പോൾ വാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരാതിയിൽ പറയുന്നു. കാലിനും കൈക്കും ഗുരുതര പരുക്കേറ്റ യേശുദാസൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.പരാതി അന്വേഷിച്ചു വരുന്നതായി കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com