ADVERTISEMENT

തിരുവനന്തപുരം ∙ വർഷങ്ങൾക്കു മുൻപു ചെന്നൈയിലെ റോഡിൽ കാറിനുള്ളിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഴക്കാലത്തു ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോൾ ഒട്ടേറെ വാഹനങ്ങൾ നിർത്തിയിട്ടു. അരമണിക്കൂറോളം എടുത്തു കുരുക്കഴിയാൻ. വാഹനങ്ങൾ മെല്ലെ നീങ്ങിയപ്പോഴും ഒരു കാർ മാത്രം അനങ്ങുന്നില്ല. ട്രാഫിക് പൊലീസ് നോക്കുമ്പോൾ കാറിൽ ഡ്രൈവർ ഉൾപ്പെടെ 4 പേരെ മരി‌ച്ച നിലയിൽ കണ്ടെത്തി. കാർബൺ ‌മോണോക്സൈഡ് വാതകം ശ്വസിച്ചതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

കാ‌റിലുണ്ടായിരുന്നവർ എസി പ്രവർത്തിപ്പിച്ചിരുന്നു. സ്പ്ലിറ്റ് എസിയായിരുന്നു. എസിക്കു നോബുണ്ട്. നോബ് ഒരു പൊസിഷനിൽ വച്ചാൽ ‌കാറിനുള്ളിലെ വായുവിനെ തണുപ്പിക്കാം (റീസൈക്ലിങ്). രണ്ടാമത്തെ പൊ‌സിഷനിൽ വച്ചാൽ പുറത്തു നിന്നുള്ള വായു വലിച്ചെടുക്കും. ഈ കാ‌‌റിലെ നോബ് പുറമേ നിന്നുള്ള വായു വലിച്ചെടുക്കുന്ന പൊസിഷനിൽ ആയിരുന്നു.

വാഹനങ്ങളുടെ പുകക്കുഴലുകളിൽ നിന്നു കാർബൺ മോണോക്സൈഡ് വാത‌കം ഏറെ പുറന്തള്ളുന്നുണ്ട്. നഗരങ്ങളിലെ അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലായിരിക്കും. ഗതാഗതക്കുരുക്കിനിടെ വാഹനങ്ങൾ പുറന്തള്ളിയ കാർബൺ മോണോക്സൈഡ് കാറിനുള്ളിലേക്കു കയറിയതാണു കൂട്ടമരണത്തിനു കാരണമായത്.

2007ൽ മൂന്നാറിലെ ഹോട്ടലിലും ദുരന്തം

2007 മേയിൽ മൂന്നാർ പോതമേട്ടിലെ നക്ഷത്ര ഹോട്ടലിൽ, എൻജിനീയർമാരായ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹീറ്ററിൽ നിന്നു ചോർന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരുന്നു മരണം. കർണാടകയിലെ ശിവമൊഗ്ഗയിൽ നിന്നെത്തിയ ഹർഷ, ഭാര്യ ലാവണ്യ എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com