ADVERTISEMENT

വർക്കല∙ കുരയ്ക്കണ്ണിക്ക് സമീപം യെല്ലോ ഹോംസ്റ്റേ സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ പെൺവാണിഭ സംഘത്തിലെ പ്രധാന പ്രതികളും ഇടപാടുകാരും ഉൾപ്പെടെ 8 പേരെ അറസ്റ്റു ചെയ്തു. പെരുമ്പുഴ മൊദീൻമുക്ക് രാജുവിലാസത്തിൽ രാജി(45), മകൾ ദീപാരാജൻ(26), ഇടവ വെൺകുളം കളിക്കൂട്ടം വിളയിൽ ബിന്ദു(45), കിളിമാനൂർ പുളിമാത്ത് താളിക്കുഴി എസ്ബി ഭവനിൽ ജിഷ്ണു(22), പാങ്ങോട് കല്ലറ സായൂജ്യ ഭവനിൽ സാജു(34), കുരയ്ക്കണ്ണി പറമ്പുവിളയിൽ നിഷാദ്(35),

ഇടവ പുന്നകുളം ഫാത്തിമ മൻസിലിൽ സുധീർ(46), കുരയ്ക്കണ്ണി ഗായത്രി നിവാസിൽ അഭിലാഷ്(30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ബിന്ദുവും പരവൂർ സ്വദേശി ഗിരീഷുമാണ് ഇടപാടുകളിലെ മുഖ്യകണ്ണികൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗിരീഷ് ഒളിവിലാണെന്നു പൊലീസ് അറിയിച്ചു. അഭിലാഷാണ് കെട്ടിടം വാടകയ്ക്കു എടുത്തു നൽകിയത്. സംഘത്തിൽ നിന്ന് രണ്ടു ബൈക്ക്, ഒരു കാർ, 30,000 രൂപ, 7 ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

ബിന്ദു.

ഫോണുകളിലൂടെ ബന്ധപ്പെട്ടു നടത്തുന്ന ഇടപാടുകൾക്ക് 2000 മുതൽ 5000 വരെയാണ് പ്രതിഫലം. വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്ഐ സുനിൽകുമാർ, എഎസ്ഐമാരായ ഷൈൻ, നജീബ്, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാരായ നാഷ്, അജീബ്, വനിത എസ്ഐ ലിസി, വനിത സിപിഒമാരായ സൗമ്യ, ഹസീന എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com