ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് 19 പശ്ചാത്തലത്തിൽ റേഷൻ കടയിൽ ധാന്യങ്ങൾ ഉപഭോക്താവിന് കടയിൽ സ്ഥാപിച്ച പൈപ്പിലൂടെ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക അകലം പാലിക്കാനുള്ള മികച്ച മാതൃകയായി പ്രശംസ പിടിച്ചുപറ്റിയ ഈ റേഷൻ കട വെൺപാലവട്ടത്താണ്. ഇതു മാത്രമല്ല ആനയറ ഭാഗത്തെ 6 റേഷൻ കടകൾ ചേർന്ന് ആലോചിച്ചാണ് ഇത്തരമൊരു കിടിലൻ ആശയം രൂപീകരിച്ചത്.

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാൻ എന്തു ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിലേക്ക് 6 കടകളെയും നയിച്ചതെന്ന് അതിലൊരു ഡീലറായ സുകുമാരനും ഭാര്യ സോജയും പറയുന്നു. ഉപഭോക്താവിന്റെ സഞ്ചിയിലേക്ക് ധാന്യം നേരിട്ട് ഇട്ടു കൊടുക്കുമ്പോഴുണ്ടാകുന്ന പരസ്പരമുള്ള സ്പർ‌ശം ഒഴിവാക്കാനും അകലം പാലിക്കാനുമാണ് ഈ ഐഡിയ. സമീപത്തുള്ള കൂടുതൽ റേഷൻ കടകളും സമാന ആശയത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച അളവിലുള്ള പൈപ്പ് കിട്ടാത്തതാണ് പ്രശ്നം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com