ADVERTISEMENT

തിരുവനന്തപുരം∙ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആർട്ടിഫിഷ്യൽ മാന്വൽ ബ്രീത്തിങ് യൂണിറ്റ് (എഎംബിയു) അടിസ്ഥാനമാക്കിയുള്ള എമർജൻസി വെന്റിലേറ്റർ സിസ്റ്റം സാങ്കേതികവിദ്യ വിപ്രോ എന്റർപ്രൈസസ് ലിമിറ്റഡിന് കൈമാറി. ഉപകരണത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ക്ലിനിക്കൽ ട്രയൽ ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങൾ വിപ്രോയുടെ നേതൃത്വത്തിൽ നടക്കും. വെന്റിലേറ്ററുകൾ ആവശ്യത്തിനു ലഭ്യമല്ലാത്ത സാഹചര്യത്തിൽ ശ്വാസമെടുക്കാൻ കഴിയാത്ത രോഗിക്ക് കൈകളിൽ വച്ചുപയോഗിക്കാൻ കഴിയുന്ന മാസ്ക് രൂപത്തിലുള്ള ഉപകരണമാണ് എഎംബിയു ബാഗ്.

ശ്വാസോച്ഛ്വാസ നിരക്ക്, ടൈഡൽ വോള്യം മുതലായവ  ഉപകരണം വഴി നിയന്ത്രിക്കാം.  സ്വയം പ്രവർത്തിക്കുന്ന ഉപകരണമായതിനാൽ കൂട്ടിരിപ്പുകാരുടെ സഹായം ആവശ്യമില്ല.  ശ്രീചിത്ര ബയോമെഡിക്കൽ ടെക്‌നോളജി വിങ്ങിലെ ആർട്ടിഫിഷ്യൽ ഓർഗൻസ് വിഭാഗത്തിലെ ശരത്, നാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരാഴ്ച കൊണ്ട് സാങ്കേതികവിദ്യ വികസിപ്പിച്ചത്.    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com