ADVERTISEMENT

കാട്ടാക്കട∙ സ്വകാര്യ പൗൾട്രി ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി.മാറനല്ലൂർ ചീനിവിളയിൽ ഒറ്റശേഖരമംഗലം സ്വദേശി അനിൽകുമാറിന്റെ ഫാമിലെ 534 കോഴികളാണ് ചത്തത്. രാവിലെ ഉടമയെത്തിയപ്പോഴാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്. പാലോടുളള വെറ്ററിനറി ലാബിൽ പരിശോധനയ്ക്ക് സാംപിൾ അയച്ചു.പക്ഷി പ്പനിയാണോ ആരെങ്കിലും വിഷം നൽകിയതാണോ   എന്ന്  പരിശോധനാ ഫലം വന്നശേഷമേ അറിയാനാവുവെന്ന് പൊലീസ് പറഞ്ഞു.ഫാമിനെതിരെ തുടക്കം മുതൽ ചിലർ രംഗത്തുള്ളത് സംശയത്തിന് കാരണമാണെന്ന് അനിൽകുമാർ  പറയുന്നതായി പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com