ADVERTISEMENT

വർക്കല∙ ലോക് ഡൗൺ നിലവിൽ വന്ന ശേഷവും പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങളിൽ പലതവണകളായി കറങ്ങുന്നത് കണ്ടെത്താൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വർക്കല പൊലീസ് പരീക്ഷിച്ചു തുടങ്ങി. ഇന്നലെ 40 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. നിരത്തിലിറങ്ങുന്ന വാഹനത്തിന്റെ നമ്പർ സഹിതമുള്ള യാത്രാ വിവരങ്ങൾ ആപ്പിലേക്ക് ടൈപ്പ് ചെയ്തു സൂക്ഷിക്കുകയാണ് പുതിയ രീതി. 

ഇതേ വാഹനം മറ്റൊരു സ്ഥലത്ത് വീണ്ടും കാണപ്പെട്ടാൽ ആപ്പ് സഹായത്തോടെ നേരത്തെ നടത്തിയ യാത്രാവിവരങ്ങൾ പൊലീസിന് മുന്നിൽ തെളിയും. അനാവശ്യമായി കറങ്ങുന്ന ആളാണെങ്കിൽ അതോടെ പൊലീസിന്റെ പിടിവീണു വാഹനം അകത്താക്കും. ആപ്പ് പ്രവർത്തനം ഉദ്ഘാടനം വർക്കല സിഐ ജി.ഗോപകുമാർ നിർവഹിച്ചു. പോത്തൻകോട് കോവിഡ്‌-19 ബാധയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ റൂറൽ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് റോഡ് വിജിലന്റ് എന്ന പേരിൽ ആപ്പിന് പൊലീസ് തുടക്കമിട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com