ADVERTISEMENT

തിരുവനന്തപുരം∙ വരൻ കാലടിയിൽ, വധു മലപ്പുറത്ത്, ബന്ധുക്കൾ പലയിടത്ത്. ലോ‍ക്ഡൗൺ ഉടനെ തീരുന്ന ലക്ഷണവുമില്ല. വിവാഹനിശ്ചയം മുൻപു തീരുമാനിച്ച തീയതിയിൽ തന്നെ നടത്താൻ പിന്നെ ഏക മാർഗം വിഡിയോ കോൺഫറൻസ് തന്നെ. സൂം പ്ലാറ്റ്ഫോം വഴിയുള്ള ചടങ്ങിൽ പങ്കെടുത്തതു വരന്റെയും വധുവിന്റെയും ബന്ധുക്കളായ 100 കുടുംബങ്ങൾ.  ചടങ്ങിനായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും.

കാലടി സ്വദേശിയും ഗിറ്റ്ലാബിൽ സോഫ്റ്റ്‍വെയർ എൻജിനീയറുമായ ബാലശങ്കറിന്റെയും മലപ്പുറം സ്വദേശിയും ബെംഗളൂരുവിൽ എംഡി വിദ്യാർ‌ഥിയുമായ രശ്മികയുടെയും വിവാഹനിശ്ചയമാണ് ഓൺലൈനായി നടന്നത്. സെപ്റ്റംബർ അഞ്ചിനാണ് വിവാഹം. രശ്മികയ്ക്ക് ലോക‍്ഡൗൺ കഴിയുമ്പോൾ തിരികെ ബെംഗളൂരുവിലേക്ക് പോകേണ്ടതിനാലും കല്യാണത്തിനു മുൻപ് വീണ്ടും അവധി കിട്ടാൻ സാധ്യതയില്ലാത്തതിനാലുമാണു 'സൂം' തിരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങൾക്കു മുൻപു തന്നെ സൂം ഇൻവിറ്റേഷൻ ഇമെയിൽ വഴിയും വാട്സാപ് വഴിയും അയച്ചുകൊടുത്തു.

ബാലശങ്കറിന്റെ വീട്ടിൽ എല്ലാവരെയും ഒരുമിച്ചു കാണാനായി രണ്ടു സ്ക്രീനുകൾ കൂടി സജ്ജമാക്കി.അച്ഛൻ ശങ്കരൻ വിവാഹനിശ്ചയത്തിന്റെ പത്രിക വായിച്ചു. പിന്നെ ഒരു മണിക്കൂറോളം കുടുംബങ്ങൾ തമ്മിൽ പരിചയപ്പെടുത്തൽ. മോതിരം കൈമാറൽ ഒഴികെ എല്ലാ ചടങ്ങുകളും ശുഭമായി നടന്നു. മൂന്നരവർഷമായി വർക് ഫ്രം ഹോം രീതിയിലാണ് ബാലശങ്കർ ജോലി ചെയ്യുന്നത്. ലോക്ഡൗൺ ഇല്ലായിരുന്നെങ്കിലും പരമ്പരാഗത രീതിയിലുള്ള നിശ്ചയച്ചടങ്ങ് വച്ചിരുന്നെങ്കിൽ പ്രായമായവർ ഉൾപ്പെടെ ഇത്രയും ആളുകൾക്ക് പങ്കെടുക്കാൻ കഴിയുമായിരുന്നില്ലെന്നു ബാലശങ്കർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com