ADVERTISEMENT

തിരുവനന്തപുരം∙ വേളി ടൂറിസ്റ്റ് വില്ലേജിൽ മുക്കാൽ കോടിയോളം രൂപ മുടക്കി കെ ടി ഡി സി നവീകരിച്ച രണ്ടു നില ഫ്ളോട്ടിങ് റസ്റ്ററന്റ്  ‘ഫ്ളോട്ടില’ നവീകരണത്തിന്റെ അഞ്ചാം മാസം തകർന്നു കായലിൽ താണു. ജനുവരി ഒന്നിനായിരുന്നു ഉദ്ഘാടനം. വെള്ളത്തിൽ സ്ഥിരമായി പൊങ്ങിക്കിടക്കേണ്ട റസ്റ്ററന്റിന്റെ ‘അടിത്തട്ടിൽ ദ്വാരം വീണ് വെള്ളം കയറിയതാവാം മുങ്ങാൻ കാരണമെന്ന’ വിചിത്രമായ വിശദീകരണമാണ് അധികൃതർ നൽകുന്നത്.

താഴത്തെ നില പൂർണമായി വെള്ളത്തിനടിയിലായി. ഫയർഫോഴ്സ് പമ്പു ചെയ്തു നീക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ അളവു കുറഞ്ഞില്ല.  ഒരേ സമയം 74 പേർക്കു ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടായിരുന്ന റസ്റ്ററന്റ് ലോക് ഡൗൺ ആരംഭിക്കുന്നതിനു മുമ്പു വരെ പ്രവർത്തിച്ചിരുന്നു.   വർഷങ്ങൾക്ക് മുമ്പ്  ആരംഭിച്ച  റസ്റ്ററന്റ്  പല വട്ടം പ്രവർത്തനം നിലച്ചിരുന്നു.  

വൻ തുക ചെലവിട്ട് പലവട്ടം നവീകരിക്കുകയും ചെയ്തിരുന്നു. പ്രവർത്തനത്തിന്റെ ഏറ്റവും നല്ല കാലത്തു പോലും വേളിയിലെ സന്ദർശകരെ വലിയ തോതിൽ ആകർഷിക്കാൻ റസ്റ്ററന്റിനു കഴിഞ്ഞിരുന്നുമില്ല. പൊതുവിൽ നഷ്ടത്തിന്റെ തുടർച്ചയ്ക്കൊടുവിലാണ് ഓഖി ചുഴലിക്കാറ്റിൽ പൂർണമായ തകർച്ച. സംഭവമറിഞ്‍് വി.എസ്. ശിവകുമാർ എംഎൽഎ, കൗൺസിലർ മേരി ലില്ലി രാജാസ് എന്നിവർ മുങ്ങിയ ബോട്ട് സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com