ADVERTISEMENT

ആറ്റിങ്ങൽ∙ 20 ചാക്ക് പലഹാരം ഉണ്ടാക്കിയതിനും ആറു ദിവസം മുമ്പുതന്നെ അതു പിടിച്ചെടുക്കാനുള്ള അലുസലഭ ഭാഗ്യം ആറ്റിങ്ങൽ നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്. പലഹാരം നിർന്മിച്ച ദിവസമായി  ഒരാഴ്ച കഴിഞ്ഞുള്ള തീയതി രേഖപ്പെടുത്തി വിൽപ്പനക്ക് വച്ചതാണിത് പാക്കറ്റുകളിൽ നിർ‍മാണ തീയതി മെയ് 26 എന്ന് രേഖപ്പെടുത്തിയത് പിടിച്ചെടുത്തത് 20ന് .

ഇതു നിർമിച്ച ആലംകോട് കൊച്ചുവിള എ. ആർ. ഏജൻസീസിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തതായും പിഴയീടാക്കുമെന്നും ഹെൽത്ത് സൂപ്പർവൈസർ ബി അജയകുമാർ അറിയിച്ചു. ദിവസങ്ങൾ മുമ്പുണ്ടായ മഴയിൽ ചിമ്മിനി തകർന്ന ശേഷം യൂണിറ്റിൽ പലഹാര നിർമ്മാണം നടന്നിട്ടില്ലന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. 

ആഴ്ചകൾക്കു ശേഷമുള്ള തീയതിയാണ് പായ്ക്കറ്റുകളിൽ നൽകുന്നതെന്ന് അർഥം. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എം പ്രദീപ് പറഞ്ഞു.  വലിയകുന്ന് താലൂക്ക് ആശുപത്രിയുടെ സബ്ബ് സെന്ററിന്റെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ‍ യാദൃശ്ചികമായി നിർമ്മാണകേന്ദ്രത്തിൽ പരിശോധന നടത്തുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com