ADVERTISEMENT

തിരുവനന്തപുരം ∙  ട്രെയിൻ മാറി കയറി തലസ്ഥാനത്ത് എത്തി ക്വാറന്റീനിലായിരുന്ന തെലങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതും , നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിലെ രണ്ടു തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതും തലസ്ഥാനത്ത് ആശങ്കയേറ്റുന്നു. കഴിഞ്ഞ 22 ന് ജയ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ട്രെയിൻ മാറി കയറി ഇവിടെ എത്തിയ അഞ്ജയ്യ(68) ആണ് ബുധനാഴ്ച മരിച്ചത്. ഇന്നലെ ലഭിച്ച സ്രവ പരിശോധനയിൽ രോഗം സ്ഥീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും പൂജപ്പുരയിലെ ഐ.സി.എമ്മിൽ നിരീക്ഷണത്തിലാണ്. ഇവിടെ നിന്നാണ് അഞ്ജയ്യയേയും രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ.  

ട്രെയിനിൽ ഇദ്ദേഹത്തിന് ഒപ്പം ഒരേ ബോഗിയിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇ ജാഗ്രത പോർട്ടലിലൂടെ റജിസ്റ്റർ ചെയ്തു മാത്രമേ എത്താവൂവെന്നു സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ പലരും ഇത് പാലിച്ചിട്ടില്ലെന്നത് വെല്ലുവിളിയാകും. രോഗബാധിതനായി മരിച്ചതിനാൽ മൃതദേഹം മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടു പോകില്ല. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മതാചാരങ്ങൾ പാലിച്ചു ഇവിടെ സംസ്കരിക്കും.വെഞ്ഞാറമൂട് നിന്നും നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിൽ എത്തിച്ച രണ്ടു തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്ന തടവുകാരും ക്വാറന്റീൻ നിരീക്ഷണത്തിലായി. എന്നാൽ ഇതിനിടയിൽ മറ്റുള്ളവരിലേക്കു രോഗ വ്യാപനം ഉണ്ടോയെന്നു കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാകൂ. എന്നാൽ ജയിലിലെ മുഴുവൻ പേരെയും പരിശോധന നടത്തുകയെന്നത് വെല്ലുവിളിയാകും.നെയ്യാറ്റിൻകര സ്പെഷൽ സബ് ജയിലിൽ പുതിയ തടവുകാരെ കൊണ്ടു വരുന്നത് താൽക്കാലികമായി നിർത്തി. പുതിയ തടവുകാരെ കോവിഡ് നെഗറ്റീവ് ഫലവുമായി മാത്രമേ പ്രവേശിപ്പിക്കൂവെന്നു തീരുമാനിച്ചിട്ടുണ്ട്. പോസീറ്റിവായാൽ ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com